നീന്തല്‍ക്കുളത്തിലെ ഇതിഹാസം മൈക്കല്‍ ഫെല്‍പ്സിന് 21 ആം സ്വര്‍ണം; ഒളിംപിക്സ് കരിയറിലെ 25 ആം മെഡല്‍

മൈക്കല്‍ ഫെല്‍പ്സിന് 21 ആം സ്വര്‍ണം

റിയോ ഡി ജനീറോ| JOYS JOY| Last Modified ബുധന്‍, 10 ഓഗസ്റ്റ് 2016 (08:36 IST)
അമേരിക്കന്‍ നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്സിന് ഒളിംപിക്സ് വേദിയില്‍ 21 ആം സ്വര്‍ണം. 4*200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ മൈക്കല്‍ ഫെല്‍പ്സിന്റെ ടീം സ്വര്‍ണം നേടിയതോടെയാണിത്. റിയോ ഒളിംപിക്സില്‍ ഫെല്‍പ്സിന്റെ മൂന്നാം സ്വര്‍ണ നേട്ടമാണിത്. നേരത്തെ, 4*100 മീറ്റര്‍ റിലേയിലും അദ്ദേഹം സ്വര്‍ണം നേടിയിരുന്നു.

ഇതോടെ ഒളിംപിക് വേദിയിലെ ഫെല്‍പ്സിന്റെ മെഡല്‍ നേട്ടം 25 ആയി. നേരത്തെ, 200 മീറ്റര്‍ ബട്ടര്‍ഫ്ലൈസില്‍ ഫെല്‍പ്സ് കരിയറിലെ തന്റെ ഇരുപതാം സ്വര്‍ണം നേടിയിരുന്നു.

ഒരു മിനിറ്റ് 53:36 സെക്കന്‍ഡ് കൊണ്ട് പൂര്‍ത്തിയാക്കിയാണ് ഫെല്‍പ്സ് തന്റെ ഒളിംപിക്സ് കരിയറിലെ 20 ആം സ്വര്‍ണം നേടിയത്. ജപ്പാന്റെ മസാട്ടോ സക്കായി ഉയര്‍ത്തിയ വെല്ലുവിളിയെ മറികടന്നാണ് ഫെല്‍പ്സ് 200 മീറ്റര്‍ ബട്ടര്‍ഫ്ലൈസില്‍ ഒന്നാമതെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :