നീന്തല്‍ക്കുളത്തിലെ ഇതിഹാസം മൈക്കല്‍ ഫെല്‍പ്സിന് 20 ആം സ്വര്‍ണം; ഒളിംപിക്സ് കരിയറിലെ 24 ആം മെഡല്‍

മൈക്കല്‍ ഫെല്‍പ്സിന് 20 ആം സ്വര്‍ണം

റിയോ ഡി ജനീറോ| JOYS JOY| Last Modified ബുധന്‍, 10 ഓഗസ്റ്റ് 2016 (08:11 IST)
അമേരിക്കന്‍ നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്സിന് 20 ആം സ്വര്‍ണം. 200 മീറ്റര്‍ ബട്ടര്‍ഫ്ലൈസില്‍ ആണ് ഫെല്‍പ്സ് കരിയറിലെ തന്റെ ഇരുപതാം സ്വര്‍ണം നേടിയത്. ഒരു മിനിറ്റ് 53:36 സെക്കന്‍ഡ് കൊണ്ട് പൂര്‍ത്തിയാക്കിയാണ് ഫെല്‍പ്സ് തന്റെ ഒളിംപിക്സ് കരിയറിലെ മെഡല്‍ നേട്ടം 24 ആക്കിയത്.

ജപ്പാന്റെ മസാട്ടോ സക്കായി ഉയര്‍ത്തിയ വെല്ലുവിളിയെ മറികടന്നാണ് ഫെല്‍പ്സ് ഒന്നാമതെത്തിയത്. റിയോ ഒളിംപിക്സില്‍ ഫെല്‍പ്സിന്റെ രണ്ടാം സ്വര്‍ണ നേട്ടമാണിത്. നേരത്തെ, 4*100 മീറ്റര്‍ റിലേയിലും അദ്ദേഹം സ്വര്‍ണം നേടിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :