ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദി ഇയർ; സാദിയോ മാനെക്ക് സാധ്യത

അഭിറാം മനോഹർ| Last Modified വ്യാഴം, 2 ജനുവരി 2020 (16:49 IST)
പുതിയ ദശാബ്ദത്തിലെ ആദ്യത്തെ പുരസ്കാരം ഇംഗ്ലീഷ് ക്ലബ് ലിവർപൂളിന്റെ ഷാർപ്പ് ഷൂട്ടർ സാദിയോ മാനെക്ക് തന്നെ ലഭിക്കുമെന്ന് സൂചന. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ആഫ്രിക്കൻ താരത്തിനുള്ള പുരസ്കാരം ഈ മാസം ഏഴാം തിയതി ഈജിപ്തിൽ നടക്കുന്ന ചടങ്ങിലാകും പ്രഖ്യാപിക്കുക.

എൽ ഹാജി ദിയൂഫാണ് ഇതിന് മുൻപ് ആഫ്രിക്കൻ ഫുട്ബോളർ പുരസ്കാരം നേടിയ താരം. ലിവർപൂളിൽ മാനെക്കൊപ്പം കളിക്കുന്ന ഈജിപ്ഷ്യൻ താരം മുഹമ്മദ് സലയായിരുന്നു കഴിഞ്ഞ രണ്ട് വർഷങ്ങളിലേയും പുരസ്കാര ജേതാവ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :