ഇതിഹാസത്തിൽ നിന്നും വാഴ്ത്തപ്പെട്ടവനായി മെസ്സി, കോൺമെബോൽ മ്യൂസിയത്തിൽ പെലെയ്ക്കും മറഡോണയ്ക്കുമൊപ്പം സ്ഥാനം

അഭിറാം മനോഹർ| Last Modified ചൊവ്വ, 28 മാര്‍ച്ച് 2023 (18:03 IST)
ലോകഫുട്ബോളിൽ തനിക്ക് സാധ്യമായ എല്ലാ കിരീടങ്ങളും സ്വന്തമാക്കുമ്പോളും സൂപ്പർ താരം ലയണൽ മെസ്സിയുടെ മനസ്സിൽ എക്കാലവും വേദനയായി നിന്നത് സ്വന്തം രാജ്യത്തിനായി ഒരു അന്താരാഷ്ട്ര കിരീടം സ്വന്തമാക്കാനായില്ല എന്നായിരുന്നു. 2006 മുതൽ അർജൻ്റീനയ്ക്കായി പന്ത് തട്ടിയ മെസ്സിക്ക് 2022 വരെ ഒരു ഒളിമ്പിക്സ് മെഡൽ മാത്രമായിരുന്നു ടീമിനായി നേടിയെന്ന് അവകാശപ്പെടാൻ സാധിക്കുമായിരുന്നുള്ളു.

എന്നാൽ എല്ലാ സങ്കടങ്ങളെയും ശാപവാക്കുകളുടെയും മേൽ മെസ്സി ഉയർത്തെഴുന്നേറ്റ വർഷമായിരുന്നു 2022. ലാറ്റിനമേരിക്കൻ ഫുട്ബോൾ കിരീടവും ഫൈനലിസിമയും ഒടുവിൽ ലോക ഫുട്ബോൾ കിരീടവും തുടർച്ചയായി നേടികൊണ്ട് തൻ്റെ മേൽ കാലങ്ങളായി തറച്ച മുള്ളുകളേൽപ്പിച്ച മുറിവുകളെല്ലാം മെസ്സി ഒറ്റനിമിഷം കഴുകികളഞ്ഞു. അർജൻ്റൈൻ ജനത അയാളെ ദൈവത്തോളം ഉയരെയെത്തിച്ചു. ഇപ്പോഴിതാ അർജൻ്റൈൻ ജനത ഇതിഹാസമായി വാഴ്ത്തിയ മെസ്സിയെ വാഴ്ത്തപ്പെട്ടവനാക്കിയിരിക്കുകയാണ് ലാറ്റിനമേരിക്കൻ ഫുട്ബോൾ സമിതിയായ കോൺമെബോൽ.

ബ്രസീലിനായി 3 ലോകകിരീടങ്ങൾ സമ്മാനിച്ച പെലെ, അർജൻ്റീനയുടെ ഇതിഹാസതാരമായ ഡീഗോ മറഡോണ എന്നിവർക്കൊപ്പം മെസ്സിയുടെ കൂടി കോൺമെബോലിൻ്റെ പനാമയിലെ മ്യൂസിയത്തിൽ ഇനിയുണ്ടാകും. നീണ്ട 36 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ലോകകിരീടം മെസ്സി അർജൻ്റീനയിലേക്കെത്തിച്ചത്. 2022ൽ ബ്രസീൽ കിരീടം നേടിയ ശേഷം നീണ്ട 20 കൊല്ലങ്ങൾക്ക് ശേഷമാണ് കിരീടം ലാറ്റിനമേരിക്കൻ മണ്ണിലെത്തിയത്.

ഞാൻ ഇതൊന്നും സ്വപ്നം കണ്ടിരുന്നില്ല. മികച്ച ഒരു പ്രഫഷണൽ ഫുട്ബോളറാകുകയെന്നതായിരുന്നു കുട്ടിക്കാലം മുതലുള്ള സ്വപ്നം. തൻ്റെ മുഴുകായ പ്രതിമയ്ക്കരികെ നിന്ന് താരം പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ...

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ജയം ഉറപ്പിച്ച സമയത്ത് കെയ്ന്‍സ് വില്ലനായി അവതരിച്ചു; നയറോബി 'മറക്കാന്‍' ഇന്ത്യ
നായകന്‍ ഗാംഗുലി 130 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം 117 റണ്‍സ് നേടി ഇന്ത്യയുടെ ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'
2000 ചാംപ്യന്‍സ് ട്രോഫിയിലും 2021 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലുമാണ് ന്യൂസിലന്‍ഡ് ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍
43-ാം ഓവറിലെ നാലാം പന്തിലാണ് കോലിയുടെ പുറത്താകല്‍

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; ...

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 58 ഇന്നിങ്‌സുകളില്‍ നിന്നാണ് 23 തവണ ഫിഫ്റ്റി പ്ലസ് വ്യക്തിഗത ...

ഇന്ത്യ ചാമ്പ്യൻ ടീമാണ്, ലോകത്ത് എവിടെ കളിച്ചാലും ...

ഇന്ത്യ ചാമ്പ്യൻ ടീമാണ്, ലോകത്ത് എവിടെ കളിച്ചാലും വിജയിക്കുമായിരുന്നു: വസീം അക്രം
ദുബായില്‍ മാത്രം കളിച്ചത് കൊണ്ടാണ് ഇന്ത്യ വിജയിച്ചതെന്ന് പറയുന്നത് ശരിയല്ല. പാകിസ്ഥാനില്‍ ...

ഈ തലമുറയിലെ മികച്ച ഫീല്‍ഡര്‍ ഫിലിപ്‌സ് തന്നെ, ഒടുവില്‍ ...

ഈ തലമുറയിലെ മികച്ച ഫീല്‍ഡര്‍ ഫിലിപ്‌സ് തന്നെ, ഒടുവില്‍ ജോണ്ടി റോഡ്‌സിന്റെ സര്‍ട്ടിഫിക്കറ്റ്
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഉടനീളം വണ്ടര്‍ ക്യാച്ചുകളുമായി ഗ്ലെന്‍ ഫിലിപ്‌സ് കളം ...

ലഖ്നൗവിന് കനത്ത നഷ്ടം, പരിക്ക് കാരണം മായങ്ക് യാദവിന് ഐപിഎൽ ...

ലഖ്നൗവിന് കനത്ത നഷ്ടം, പരിക്ക് കാരണം മായങ്ക് യാദവിന് ഐപിഎൽ പകുതി സീസൺ നഷ്ടമാകും
കഴിഞ്ഞ സീസണില്‍ തന്റെ ആദ്യ 2 മത്സരങ്ങളിലും പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടി മായങ്ക് ...

അല്ലെങ്കിലും പെണ്ണുങ്ങളെ കുറ്റം പറയുന്നതൊരു ഫാഷനാണ്, ...

അല്ലെങ്കിലും പെണ്ണുങ്ങളെ കുറ്റം പറയുന്നതൊരു ഫാഷനാണ്, ഗേൾഫ്രണ്ടുമായുള്ള ചാഹലിൻ്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ ധനശ്രീ വർമയുടെ ഇൻസ്റ്റാ പോസ്റ്റ്
ശിഖര്‍ ധവാനും മുഹമ്മദ് ഷമിയും ഹാര്‍ദ്ദിക് പാണ്ഡ്യയും അടങ്ങുന്ന ലിസ്റ്റ് അവസാനമായി വന്ന് ...

ലൂണ മികച്ച ലീഡർ, പ്രശ്നങ്ങൾ പണ്ടെ തന്നെ ഒത്തുതീർപ്പായെന്ന് ...

ലൂണ മികച്ച ലീഡർ, പ്രശ്നങ്ങൾ പണ്ടെ തന്നെ ഒത്തുതീർപ്പായെന്ന് നോഹ സദോയി
സീസണിനിടെ കേരളാ ബ്ലാസ്റ്റേഴ്‌സ് നായകന്‍ അഡ്രിയാന്‍ ലൂണയുമായുണ്ടായ തര്‍ക്കത്തെ പറ്റി ...