അഭിറാം മനോഹർ|
Last Updated:
ശനി, 28 നവംബര്‍ 2020 (14:30 IST)
ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൽ ഇടമുണ്ടോ എന്ന ചോദ്യവുമയി ഇംഗ്ലണ്ടിന്റെ ലോകോത്തര ഫുട്‌ബോൾ താരമായ ഹാരി കെയ്‌ൻ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടൊട്ടന്നത്തിനായി കളിക്കുന്ന താരം ടൊട്ടന്നം ടീമംഗങ്ങളുമായി ക്രിക്കറ്റ് കളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഹാരി കെയ്‌നിന്റെ ചോദ്യം.