ശ്രീകാന്തിന് സ്വിറ്റ്‌സര്‍ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം

ബാസല്‍| vishnu| Last Modified തിങ്കള്‍, 16 മാര്‍ച്ച് 2015 (11:16 IST)
സ്വിറ്റ്‌സര്‍ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന്. ഫൈനലില്‍ മുന്‍വര്‍ഷത്തെ ചാമ്പ്യന്‍ ഡെന്മാര്‍ക്കുകാരനായ വിക്ടര്‍ അക്‌സല്‍സെനിനെ കീഴടക്കിയാണ് ശ്രീകാന്ത് കിരീടം നേടിയത്. 47 മിനിറ്റ് നീണ്ട ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗെയിമുകളിലാണ് ശ്രീകാന്ത് ജയിച്ചത്. സ്‌കോര്‍: 21-15, 12-21, 21-14.

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ താരം സ്വിസ് ഓപ്പണ്‍ കിരീടം നേടുന്നത്. 2011-ലും 12-ലും സൈനാ നേവാള്‍ വനിതാ കിരീടം ചൂടിയിരുന്നു. ലോക റാങ്കിങ്ങില്‍ നിലവില്‍ നാലാം സ്ഥാനക്കാരനാണ് 22-കാരനായ ശ്രീകാന്ത്. എതിരാളിയായ അക്‌സല്‍സെന്‍ ആറാം റാങ്കുകാരനും. 1,20,000 അമേരിക്കന്‍ ഡോളറാണ് സമ്മാനത്തുക.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :