ന്യഡൽഹി|
അഭിറാം മനോഹർ|
Last Modified ചൊവ്വ, 2 നവംബര്‍ 2021 (21:56 IST)
ന്യഡൽഹി: ടോക്കിയോ ഒളിമ്പിക്‌സ് ഹോക്കിയിൽ വെങ്കലം നേടിയ മലയാളി ഗോൾകീപ്പർ പിആർ ശ്രീജേഷിന് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്‌ന. അത്‌ലറ്റിക്‌സിൽ സ്വർണമെഡൽ നേടിയ നീരജ് ചോപ്രയും ഇന്ത്യൻ ഫുട്‌ബോൾ നായകൻ സുനിൽ ഛേത്രിയും ഉൾപ്പടെ 12 പേർക്കാണ് ഇത്തവണ ഖേൽരത്‌ന പുരസ്‌കാരം.
പാരലിമ്പ്യന്‍മാരായ അവാനി ലേഖര, സുമിത് അന്റില്‍, പ്രമോദ് ഭഗത്, കൃഷ്ണ നഗര്‍, മനീഷ് നര്‍വാള്‍, വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്, ഫുട്ബോള്‍ താരം സുനില്‍ ഛേത്രി, ഹോക്കി താരം മന്‍പ്രീത് സിങ് എന്നിവരും അവാര്‍ഡ് ജേതാക്കളായി. ഈ മാസം 13നാണ് പുരസ്‌കാരങ്ങൾ സമ്മാനിക്കുക.
ഖേല്‍രത്ന അവര്‍ഡ് നേടുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്.കെ.എം. ബീനാമോളും അഞ്ജു ബോബി ജോര്‍ജുമാണ് മുമ്പ് ഖേല്‍രത്ന പുരസ്‌കാരം നേടിയ മലയാളി താരങ്ങള്‍. ഒളിമ്പിക്‌സ് വെങ്കല മെഡൽ നേട്ടത്തിൽ ശ്രീജേഷിന്റെ സേവുകൾ നിർണായകമായിരുന്നു. ഇതാണ് താരത്തിനെ പുരസ്‌കാരത്തിനർഹനാക്കിയത്.