ടീമിനെതിരെ പ്രതിഷേധം ശക്തം, ആരാധകരെ ശാന്തരാക്കാൻ പരിശീലകനായി ഹബാസിനെ കേരള ബ്ലാസ്റ്റേഴ്സ് പരിഗണിക്കുന്നു?

Antonio habas
അഭിറാം മനോഹർ| Last Modified ചൊവ്വ, 17 ഡിസം‌ബര്‍ 2024 (15:51 IST)
Antonio habas
കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകസ്ഥാനത്ത് നിന്നും മൈക്കല്‍ സ്റ്റാറെയെ പുറത്താക്കിയതോടെ പുതിയ പരിശീലകനെ തേടി കേരള ബ്ലാസ്റ്റേഴ്‌സ്. മോഹന്‍ ബഗാന്‍ മുന്‍ പരിശീലകനായ ആന്റോണിയോ ലോപസ് ഹബാസിനെയാണ് ക്ലബ് പരിഗണിക്കുന്നത്. നിലവില്‍ ഐ ലീഗില്‍ ഇന്റര്‍ കാശിയുടെ പരിശീലകനാണ് ഹബാസ്.

ഒരു സീസണ്‍ മുന്‍പ് മോഹന്‍ ബഗാന് ഐഎസ്എല്‍ ഷീല്‍ഡ് ജേതാവാക്കിയ പരിശീലകനാണ് ഹബ്ബാസ്. ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ പരിശീലകനെന്ന റെക്കോര്‍ഡും ഹബാസിനുണ്ട്. 2019-20ല്‍ എടികെയ്ക്ക് കിരീടം നേടികൊടുത്ത ഹബാസ് ആയിരുന്നു 2014ലെ പ്രഥമ ഐഎസ്എല്ലില്‍ എടികെ കൊല്‍ക്കത്തയെ ജേതാവാക്കിയത്. 2016ല്‍ പുനെ സിറ്റിക്ക് ഒപ്പവും ഹബാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :