ജപ്പാന്‍ ഓപ്പണ്‍: കശ്യപും പുറത്ത്

ടോക്കിയോ| JOYS JOY| Last Modified വെള്ളി, 11 സെപ്‌റ്റംബര്‍ 2015 (13:42 IST)
ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്‌മിന്റണില്‍ നിന്ന് ഇന്ത്യയുടെ പി കശ്യപും പുറത്ത്. ചൈനീസ് തായ്പേയ് താരവും ആറാം സീഡുമായ ചൗ തിയെന്‍ ചെന്‍ ആണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കശ്യപിനെ തോല്പിച്ചത്.

സ്കോര്‍ 21-14, 21-18.

കശ്യപ് കൂടി പരാജയപ്പെട്ട് പുറത്തായതോടെ ജപ്പാന്‍ ഓപ്പണിലെ ഇന്ത്യന്‍ സാന്നിധ്യം അവസാനിച്ചു.
വ്യാഴാഴ്ച കശ്യപിനോട് ഏറ്റുമുട്ടി ഇന്ത്യയുടെ കെ ശ്രീകാന്തും, എച്ച് എസ് പ്രണോയിയും പുരുഷ സിംഗിള്‍സില്‍ നിന്ന് പുറത്തായിരുന്നു.

ലോക നാലാം നമ്പറായ ശ്രീകാന്തിനെ സീഡ് ചെയ്യപ്പെടാത്ത കശ്യപ് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു തകര്‍ത്തത്. 45 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ 21-11, 21-19 കശ്യപ് ജയിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :