ഹോട്ടലില്‍ നിന്നും മുങ്ങിയ താരങ്ങള്‍ ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം; നടപടിയുമായി അധികൃതര്‍

ഹോട്ടലില്‍ നിന്നും മുങ്ങിയ താരങ്ങള്‍ ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം; നടപടിയുമായി അധികൃതര്‍

japan , basketball players , Asian games , sex , sex workers , ബാസ്‌കറ്റ് ബോള്‍ , ഏഷ്യന്‍ ഗെയിംസ് , ഹോട്ടല്‍ , ലൈംഗിക തൊഴിലാളി , സെക്‍സ്
ജക്കാര്‍ത്ത| jibin| Last Modified തിങ്കള്‍, 20 ഓഗസ്റ്റ് 2018 (13:45 IST)
ഏഷ്യന്‍ ഗെയിംസിനിടെ ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം സമയം ചിലവഴിച്ച ബാസ്‌കറ്റ് ബോള്‍ താരങ്ങളെ രാജ്യത്തേക്ക് മടക്കി അയച്ചു. ജപ്പാന്റെ നാല് ബാസ്‌കറ്റ് ബോള്‍ താരങ്ങള്‍ക്കെതിരെയാണ് നടപടി.

ടീം അംഗങ്ങളായ ടകുയ ഹാഷിമോട്ടോ, കീറ്റ ഇമാമുറ, യുയ നാഗയോഷി, ടാകുമ സാറ്റോ എന്നിവരെയാണ് ജാപ്പനിസ് കായിക മന്ത്രാലയം തിരികെ വിളിച്ചത്. സ്വന്തം ചെലവില്‍ തിരികെ എത്തണമെന്നാണ് അധികൃതര്‍ താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.

ഭക്ഷണം കഴിക്കാനെന്ന വ്യാജേനെ ഹോട്ടലില്‍ നിന്നും പുറത്തു പോയ താരങ്ങള്‍ പണം നല്‍കി സ്‌ത്രീകളെ വാങ്ങുകയും ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു. വാര്‍ത്ത പുറത്തുവന്നതോടെ താരങ്ങള്‍ മാപ്പ് പറഞ്ഞ് രംഗത്തു വന്നു.

താരങ്ങളുടെ പ്രവര്‍ത്തി രാജ്യത്തിന് നാണക്കേടായെന്നും അവര്‍ തിരികെ എത്തുന്നാകും ഉചിതമെന്നും ജപ്പാന്‍സംഘത്തിന്റെ തലവന്‍ യാസുഹിറോ യമാഷിത പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :