റിയോ ഒളിമ്പിക്‍സ് കഴിഞ്ഞാല്‍ പിന്നെ ആരെയും ഇടിക്കില്ല: മേരി കോം

 മേരി കോം , ഇന്ത്യന്‍ ബോ‌ക്‍സിംഗ് , ബ്രസീൽ
ഗുവാഹത്തി| jibin| Last Modified ബുധന്‍, 14 ജനുവരി 2015 (10:40 IST)
2016ലെ ഒളിമ്പിക്സോടെ ബോക്സിംഗ് റിംഗിനോട് വിടപറയുമെന്ന് ഇന്ത്യന്‍ ബോ‌ക്‍സിംഗ് താരം മേരി കോം. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിൽ ഇതുവരെ എത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അവര്‍ പറഞ്ഞു.

2016 ലെ ബ്രസീൽ ഒളിമ്പിക്‍സില്‍ മികച്ച പ്രകടനം നടത്താനുള്ള ഒരുക്കത്തിലാണ് താന്‍. റിയോയിൽ സ്വർണം സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാനം
വാനോളമുയർത്തുക എന്നതാണ് നിലവിലെ വലിയ ആഗ്രഹം. ഇപ്പോഴത്തെ അവസ്ഥയിൽ ഒളിമ്പിക്സിന് ശേഷം റിംഗ് വിടാനാണ് തീരുമാനം. എന്നാൽ, ഇത് അവസാന തീരുമാനമല്ലെന്നും ഇന്ത്യയുടെ ബോക്സിംഗ് സെൻസേഷൻ മേരികോം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :