'ലൈംഗികവസ്തുവാക്കേണ്ട' നീളം കൂടിയ വസ്ത്രം ധരിച്ച് ഒളിംപിക്‌സ് വേദിയില്‍ ജിംനാസ്റ്റുകള്‍; ബിക്കിനിയിടാതെ താരങ്ങള്‍

രേണുക വേണു| Last Modified ചൊവ്വ, 27 ജൂലൈ 2021 (08:26 IST)
ഒളിംപിക്‌സ് ജിംനാസ്റ്റിക്‌സിന്റെ വേദിയില്‍ വ്യത്യസ്തമായ പ്രതിഷേധം. തങ്ങളുടെ ശരീരങ്ങള്‍ ലൈംഗിക വസ്തുവും വില്‍പ്പനച്ചരക്കും ആക്കുന്ന പ്രവണതയ്‌ക്കെതിരെ ജര്‍മന്‍ ജിംനാസ്റ്റുകള്‍ രംഗത്തെത്തി. ടോക്കിയോ ഒളിംപിക്‌സ് വേദിയില്‍ ജര്‍മന്‍ താരങ്ങള്‍ പ്രത്യക്ഷപ്പെട്ടത് പരമ്പരാഗത വേഷം ഒഴിവാക്കി. തോള് മുതല്‍ അരക്കെട്ട് വരെ മാത്രം മറയുന്ന ബിക്കിനി താരങ്ങള്‍ ഒഴിവാക്കി. കണങ്കാല്‍ വരെ നീളമുള്ള വേഷമാണ് മത്സരവേദിയില്‍ താരങ്ങള്‍ ധരിച്ചത്. സ്ലീവ്‌ലെസ് ഡ്രസിന് പകരം കൈമുട്ട് വരെ ഇറക്കമുള്ള വസ്ത്രവും ധരിച്ചിട്ടുണ്ട്. സാറ വോസ്, പൗലീന്‍ ഷാഫര്‍-ബെറ്റ്സ്, എലിസബ് സെയ്റ്റ്സ്, കിം ബ്യു തുടങ്ങിയ താരങ്ങളാണ് കണങ്കാല്‍ വരെ നീളമുള്ള വസ്ത്രങ്ങള്‍ ധരിച്ച് മത്സരിച്ചത്. തങ്ങള്‍ക്ക് ആത്മവിശ്വാസം തോന്നുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ അവകാശമുണ്ടെന്നാണ് താരങ്ങളുടെ അഭിപ്രായം. ഏത് വസ്ത്രം ധരിക്കണമെന്നത് തങ്ങളുടെ തിരഞ്ഞെടുപ്പും ഇഷ്ടവും ആണെന്ന് ഇവര്‍ വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :