അമ്മയാവാൻ ഒരുങ്ങുന്നു, 35ആം ജന്മദിനത്തിൽ സന്തോഷവാർത്തയുമായി മരിയ ഷറപ്പോവ

അഭിറാം മനോഹർ| Last Updated: ബുധന്‍, 20 ഏപ്രില്‍ 2022 (13:16 IST)
മുപ്പത്തിയഞ്ചാം സന്തോഷത്തിനിടെ മറ്റൊരു സന്തോഷവിവരം കൂടി ആരാധകരുമായി പങ്കുവെച്ച് മുൻ ടെന്നീസ് താരം മരിയ ഷറപ്പോവ. അമ്മയാകാൻ പോകുന്നുവെന്ന വാർത്തയാണ് താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

അമൂല്യമായ തുടക്കം, ബെർത്ത് ഡേ കേക്ക് രണ്ട് പേർക്ക് വേണ്ടി കഴിക്കുന്നു. ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചുകൊണ്ട് ഷറപ്പോവ കുറിച്ചു. ടെന്നീസിൽ അഞ്ച് ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയിട്ടുള്ള ഷറപ്പോവ 2020ലാണ് സജീവ ടെന്നീസിൽ നിന്നും വിരമിച്ചത്. 2004ൽ 17 വയസ്സ് പ്രായമുള്ളപ്പോൾ വിംബിൾഡൺ നേടികൊണ്ടാണ് ഷറപ്പോവ ശ്രദ്ധേയയായത്. 2005ൽ ലോക ഒന്നാം നമ്പർ താരമാകാനും ഷറപ്പോവയ്ക്കായി.

2007 മുതൽ പരിക്കുകളിൽ വലഞ്ഞ ഷറപ്പോവ 1012ൽ ഫ്രഞ്ച് ഓപ്പൺ വിജയിച്ച് കരിയർ സ്ലാം തികയ്ക്കുന്ന പത്താമത്തെ വനിതാ താരമായി. 2014‌ൽ നേടിയ ഫ്രഞ്ച് ഓപ്പണാണ് അവസാനം നേടിയ ഗ്രാൻസ്ലാം കിരീടം.അമ്മയാവാൻ ഒരുങ്ങുന്നു, 35ആം ജന്മദിനത്തിൽ സന്തോഷവാർത്തയുമായി മരിയ ഷറപ്പോവ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :