ഫ്രഞ്ച് ഓപ്പണ്‍: ഷറപ്പോവ ക്വാര്‍ട്ടറില്‍

പാരിസ്| VISHNU.NL| Last Modified ചൊവ്വ, 3 ജൂണ്‍ 2014 (13:24 IST)
തോല്‍‌വികള്‍ വിജയത്തിലേക്കുള്ള പടികള്‍ മാത്രമാണെന്ന് പറഞ്ഞാല്‍ ഷറപ്പോവ ഇനി സമ്മതിക്കും. കാരണം ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസിന്റെ വനിതാ സിംഗിള്‍സില്‍ മരിയാ ഷറപ്പോവ ക്വാര്‍ട്ടറില്‍ എത്തി. ആദ്യ ഘട്ടത്തില്‍ തന്നേക്കാള്‍ താഴെയുള്ള എതിരാളിയൊട് പരാജയപ്പെട്ടെങ്കിലും തോല്‍‌വി ഷറപ്പോവ വിജയത്തിന് ചവിട്ടുപടിയാക്കി.

ഇറ്റാലിയന്‍ താരം സാറാ ഇറാനിയും ക്വാര്‍ട്ടറില്‍ എത്തിയിട്ടുണ്ട്. പുരുഷ സിംഗിള്‍സില്‍ സൂപ്പര്‍താരം റാഫേല്‍ നദാലും അവസാന എട്ടില്‍ എത്തി. ഏഴാം സീഡ് ഷറപ്പോവ ആസ്ട്രേലിയയുടെ സാമന്തസ് ട്രോസറെ കീഴടക്കിയാണ് ക്വാര്‍ട്ടറില്‍ എത്തിയത്.

സ്കോര്‍ : 3-6, 6-4, 6-0, ആദ്യ സെറ്റ് കൈവിട്ടശേഷമാണ് ഷറപ്പോവയുടെ ജയം. സെര്‍ബിയയുടെ ജെലേന ജാന്‍കോവിച്ചിനെ 7-6, 6-2 ന് കീഴടക്കിയാണ് ഇറ്റാലിയന്‍ താരം സാറാ ഇറാനി ക്വാര്‍ട്ടറിന് യോഗ്യത നേടിയത്. പുരുഷ വിഭാഗത്തില്‍ സെര്‍ബിയയുടെ ഡുസാന്‍ ലാജോഷക്കിനെ 6-1, 6-2, 6-1 ന് തറപറ്റിച്ചാണ് നദാലിന്റെ ക്വാര്‍ട്ടര്‍ പ്രവേശം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :