ഫ്രഞ്ച് ഓപ്പൺ: ക്ലേ കോർട്ടിൽ ജോക്കോവിച്ചിനെ വീഴ്ത്തി നദാൽ, യുവതരംഗം അൽക്കാറസിന് ക്വർട്ടറിൽ തോൽവി

അഭിറാം മനോഹർ| Last Modified ബുധന്‍, 1 ജൂണ്‍ 2022 (15:00 IST)
ഫ്രഞ്ച് ഓപ്പണിൽ സൂപ്പർപോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരം നോവോക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി റാഫേൽ നദാൽ. ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് ക്ലേ കോർട്ടിലെ രാജാവായ ജോക്കോവിച്ചിനെ തോൽപ്പിച്ചത്.
സ്കോർ 6-2, 4-6,6-2,7-6. നാലാം സെറ്റിൽ
1-4നും, 2-5നും പിന്നിട്ടുനിന്ന ശേഷമാണ് മത്സരം നദാൽ ടൈബ്രേക്കറിലെത്തിച്ചത്.

13 തവണ ഫ്രഞ്ച് ഓപ്പൺ നേടിയ നദാൽ ഇത് [പതിനഞ്ചാം തവണയാണ് ഫ്രഞ്ച് ഓപ്പൺ സെമിയിലെത്തുന്നത്. ക്വർട്ടറിലെ വിജയത്തോടെ നാലാം റാങ്കിലേക്ക് ഉയരാനും നദാലിനായി. അതേസമയം മറ്റൊരു ക്വർട്ടർ മത്സരത്തിൽ സ്പാനിഷ് കൗമാര താരമായ കാർലോസ് ആൾക്കാറസ് മൂന്നാം സീഡായ അലക്‌സാണ്ടർ സ്വരേവുമായി തോറ്റ് പുറത്തായി. സീസണിൽ ഏറ്റവുമധികം കിരീടങ്ങൾ നേടിയ പത്തൊൻപതുകാരൻ കാർലോസ് ആൾക്കാറസ് ഇത്തവണ കപ്പ് നേടുമെന്ന് ടെന്നീസ് ആരാധകർ കരുതിയിരുന്ന താരമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :