ഫുട്‌ബോള്‍ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയില്‍

സാവോപോളോ| JOYS JOY| Last Modified ഞായര്‍, 19 ജൂലൈ 2015 (09:53 IST)
ഫുട്‌ബോള്‍ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയില്‍. നട്ടെല്ലിന്റെ ശസ്ത്രക്രിയയ്ക്കാണ് 74കാരനായ പെലെയെ സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

പ്രോസ്റ്റേറ്റ് ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടു മാസം മുമ്പാണ് ഇതിഹാസതാരം ആശുപത്രി വിട്ടത്. എട്ടുമാസം മുമ്പ് മൂത്രാശയത്തിലെ അണുബാധ കാരണം പെലെ ചികിത്സ തേടിയിരുന്നു. ബ്രസീല്‍ മൂന്നുതവണ ലോകകപ്പ് നേടിയപ്പോള്‍ ആ ടീമിലെല്ലാം അംഗമായിരുന്നു പെലെ.

തന്റെ 21 വര്‍ഷം നീണ്ട കരിയറില്‍ 1, 363 കളികളില്‍ നിന്നായി 1, 281 ഗോളുകള്‍ നേടിയ പെലെയെ ഫിഫ നൂറ്റാണ്ടിന്റെ താരമായി തെരഞ്ഞെടുത്തിരുന്നു. ബ്രസീലിനു വേണ്ടി 91 കളികളില്‍ നിന്ന് 77 ഗോളുകളും സ്വന്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :