ചാമ്പ്യൻസ് ടെന്നീസ് ലീഗില്‍ കളിക്കാന്‍ പെന്നേറ്റയും

മുംബൈ| VISHNU N L| Last Modified വ്യാഴം, 24 സെപ്‌റ്റംബര്‍ 2015 (10:35 IST)
മുൻ ഇന്ത്യൻ ഡേവിസ് കപ്പ് ക്യാപ്ടൻ വിജയ് അമൃത് രാജ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ടെന്നീസ് ലീഗിന്റെ രണ്ടാം സീസണിൽ യു.എസ് ഓപ്പൺ വനിതാ ചാമ്പ്യൻ ഫ്ളാവിയ പെന്നേറ്റയും മത്സരിക്കും. മുംബയ് മാസ്റ്റേഴ്സ് ടീമിനുവേണ്ടിയാണ് പെന്നേറ്റ ഇറങ്ങുന്നത്.

1996-ലെ വിംബിൾഡൺ ചാമ്പ്യൻ റിച്ചാർഡ് ക്രായിസെക്കും ഈ ടീമിലുണ്ട്. കഴിഞ്ഞദിവസം നടന്ന ലേലത്തിൽ മുംബെയ്, ഹൈദരാബാദ്, ഛണ്ഡിഗഡ്, റായ്പൂർ, നാഗ്പൂർ ഫ്രാഞ്ചസികൾ പങ്കെടുത്തു. മാർട്ടിനഹിംഗിസ് ഹൈദരാബാദ് ടീമിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :