ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം

ഭുവനേശ്വര്‍| Last Modified ഞായര്‍, 7 ഡിസം‌ബര്‍ 2014 (12:31 IST)
ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജര്‍മ്മനി ഇന്ത്യയെ തോല്‍പ്പിച്ചത്.നിലവിലെ ഒളിംപിക് ചാംപ്യന്‍മാരായ ജര്‍മനിക്കെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പ്രതിരോധത്തില്‍
ചില പാളിച്ചകളുണ്ടായെങ്കിലും ശ്രീജേഷ് മികച്ച സേവുകളോടെ ഇന്ത്യയുടെ രക്ഷയ്ക്കെത്തി.

കളിയവസാനിക്കാന്‍ മുപ്പതു സെക്കന്‍ഡ് മാത്രം ശേഷിക്കെയാണ് ജര്‍മ്മനിയുടെ വിജയഗോള്‍ പിറന്നത്. ഫ്ലോറിയന്‍ ഫുക്ക്സാണ് ജര്‍മനിയുടെ വിജയഗോള്‍ നേടിയത്. മികച്ച പ്രകടനം കാഴ്ച വച്ച ശ്രീജേഷാണ് മാന്‍ ഒാഫ് ദ് മാച്ച്.

ആദ്യ ക്വാര്‍ട്ടറിന്റെ അവസാന മിനിറ്റില്‍ ഇന്ത്യയ്ക്കു ഗോള്‍ നേടാന്‍ അവസരം ലഭിച്ചിരുന്നു എന്നാല്‍ ഗുര്‍ജിന്ദര്‍ സിങിന്റെ പെനല്‍റ്റി കോര്‍ണര്‍ ജര്‍മ്മന്‍ ഗോളി നിക്കോളായ് ജാക്കോബി തടഞ്ഞിടുകയായിരുന്നു.മറ്റു മല്‍സരങ്ങളില്‍ ലോക ചാംപ്യന്‍മാരായ ഓസ്ട്രേലിയയെ ഇംഗ്ലണ്ട് 3-1ന് തോല്‍പ്പിച്ചു. ബല്‍ജിയം പാക്കിസ്ഥാനെ 2-1നു തോല്‍പിച്ചു



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :