പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ്: കരോലിനാ മാരിന്‍ പവറില്‍ സിന്ധുവിന് തോല്‍‌വി

മാരിന്‍ പവറില്‍ സിന്ധു ഫ്യൂസ്

carolina marin, pv sindhu ഹൈദരാബാദ്, കരോലിനാ മാരിന്‍, പി വി സിന്ധു
ഹൈദരാബാദ്| സജിത്ത്| Last Modified തിങ്കള്‍, 2 ജനുവരി 2017 (12:14 IST)
പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗിന്റെ രണ്ടാം സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ സ്പാനിഷ് വനിതാ ബാഡ്മിന്‍റണ്‍ താരം കരോലിനാ മാരിന് തകര്‍പ്പന്‍ ജയം. റിയോ ഫൈനലിന്‍റെ തനിയാവര്‍ത്തനമായ മത്സരത്തില്‍ ഇന്ത്യന്‍ താരം പി വി സിന്ധുവിനെയാണ് കരോലിനാ പരാജയപ്പെടുത്തിയത്. ചെന്നൈ സ്മാഷേഴ്‌സിനു വേണ്ടിയാണ് സിന്ധു റാക്കറ്റേന്തിയതെങ്കില്‍ മാരിന്‍ ഹൈദരാബാദ് ഹണ്ടേഴ്‌സിനായാണ് മത്സരിച്ചത്.

ഒളിംപിക്സിനു ശേഷം ഒരു തവണ സിന്ധുവും മാരിനും മുഖാമുഖം മത്സരിച്ചിരുന്നു. അന്നത്തെ ജയം സിന്ധുവിനൊപ്പം നിന്നു. എന്നാ ഈ മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗെയിമുകള്‍ക്കായിരുന്നു മാരിന്‍റെ വിജയം. സ്‌കോര്‍: 11-8, 12-14, 11-2. ഇടയ്ക്ക് സ്‌കോര്‍ തുല്യമായിരുന്നെങ്കിലും മാരിന്‍ മികച്ച പ്രകടനത്തിലൂടെ ലീഡ് നേടി മുന്നേറുകയായിരുന്നു. മാരിന്‍റെ കരുത്തുറ്റ സ്മാഷുകളും നെറ്റിനരികില്‍ വച്ചുള്ള റിട്ടേണുകളും സിന്ധുവിന്‍റെ താളം തെറ്റിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :