ബലോട്ടലി വിവാഹിതനാകുന്നു

 ഇറ്റാലിയൻ ഫുട്ബോള്‍ , ബ്രസീൽ , മരിയോ ബലോട്ടലി
ബ്രസീൽ| jibin| Last Modified ബുധന്‍, 11 ജൂണ്‍ 2014 (11:27 IST)
ഈ ലോകകപ്പ് കഴിഞ്ഞാൽ താന്‍ വിവാഹിതനാകുമെന്ന്
ഇറ്റാലിയൻ ഫുട്ബോള്‍ താരം മരിയോ ബലോട്ടലി. കാമുകിയും ബെൽജിയൻ മോഡലുമായ ഫാനി നെഗ്യൂഷേയാണ് ബലോട്ടലിയുടെ വധു.

കഴിഞ്ഞദിവസം തന്റെ വിവാഹനിശ്ചയം കഴിഞ്ഞതായി ബലോട്ടെലി ഒരു സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റിലൂടെ അറിയിച്ചു. ഞാൻ കല്യാണം കഴിച്ചോട്ടെ എന്ന എന്റെ ചോദ്യത്തിന് അവൾ യെസ് എന്നുപറഞ്ഞു.

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ യെസ് ഇങ്ങനെയാണ് വിവാഹ നിശ്ചയത്തെക്കുറിച്ച് ബലോട്ടെലി എഴുതിയത്. നെഗ്യൂഷേയുടെ ജന്മദിനത്തിലായിരുന്നു വിവാഹനിശ്ചയം നടത്തിയത്. 2013 മുതൽ നെഗ്യൂഷയുമായി പ്രണയത്തിലായിരുന്നു ബലോട്ടെലി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :