അഭിറാം മനോഹർ|
Last Modified വെള്ളി, 23 ജൂലൈ 2021 (14:19 IST)
ഒളിമ്പിക്‌സിൽ
ഇന്ത്യ ഏറെ പ്രതീക്ഷ വെച്ചു പുലർത്തിയ അമ്പെയ്‌ത്തിൽ ഇന്ത്യയ്ക്ക് നിരാശ. വലിയ പ്രതീക്ഷയോടെ ഇറങ്ങിയ അതാനു ദാസിനെ പ്രവീണ്‍ ജാദവ് പിന്തള്ളി. റാങ്കിംഗ് റൗണ്ടില്‍ അതാനു ദാസ് 35-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പ്രവീണ്‍ ജാദവ്, അതാനു ദാസ്, തരുണ്‍ദീപ് റായ് എന്നിവര്‍ യഥാക്രമം 656, 653, 652 പോയിന്‍റുകളാണ് നേടിയത്.
പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രകടനം തലകീഴ്‍മറിഞ്ഞതോടെ മിക്‌സ്‌ഡ് വിഭാഗത്തില്‍ ആരെയൊക്കെ മത്സരിപ്പിക്കണം എന്ന കാര്യത്തിൽ ആശയക്കുഴപ്പത്തിലാണ് ടീം. ദീപിക കുമാരിക്കൊപ്പം അതാനുവിനെ മത്സരിപ്പിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.