വെനീസ്|
jibin|
Last Updated:
ചൊവ്വ, 12 ജൂലൈ 2016 (20:28 IST)
ജർമൻ ഫുട്ബോൾ ടീം നായകൻ ബാസ്റ്റിൻ ഷ്വെയ്ൻ സ്‌റ്റൈഗര്‍ വിവാഹിതനായി. ടെന്നീസ് താരം അന ഇവാനോവിച്ചാണ് വധു. വെനീസിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. മുൻ ഫ്രഞ്ച് ഓപ്പൻ ജേതാവാണ് അന ഇവാനോവിച്ച്.
ഒരു വർഷം മുമ്പ് ഒരുമിച്ചു ജീവിതം നയിച്ച ശേഷമാണ് ഷ്വെയ്ൻ സ്‌റ്റൈഗറും അന ഇവാനോവിച്ചും വിവാഹിതരായത്.
മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ഷ്വെയ്ൻ സ്‌റ്റൈഗറെ പുതിയ പരിശീലകൻ ഹൊസെ മൊറീഞ്ഞോ വിൽക്കാൻ ഉദ്ദേശിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.
ജര്‍മനി പ്രതീക്ഷയോടെ എത്തിയ യൂറോ കപ്പിൽ ടീമിനെ നയിച്ച ഷ്വെയ്ൻ സ്‌റ്റൈഗര്‍ക്കു പക്ഷേ സെമിയിൽ ആതിഥേയരായ ഫ്രാൻസിനോട് പരാജയപ്പെടാനായിരുന്നു വിധി.