ഓസ്ട്രേലിയൻ ഓപ്പൺ: ഫെഡറർ,ജോക്കോവിച്ച്,നാദാൽ ക്വാർട്ടറിൽ

അഭിറാം മനോഹർ| Last Modified ചൊവ്വ, 28 ജനുവരി 2020 (11:00 IST)
ടെന്നിസിൽ റാഫേൽ നദാൽ,നൊവാക് ജോക്കോവിച്ച്,റോജർ ഫെഡറർ,ആഷ്‍ലി ബാർട്ടി എന്നിവർ ക്വാർട്ടർ ഫൈനലിലെത്തി. ഒട്ടനേകം അട്ടിമറികൾക്ക് സാക്ഷ്യം വഹിച്ച ടൂർണമെന്റിൽ വനിതാ വിഭാഗത്തിൽ നിലവിലെ ചാമ്പ്യനായ നേരത്തെ തന്നെ പുറത്തായിരുന്നു.മറ്റൊരു ടോപ് സീഡായ വീനസ് വില്ല്യംസും ടൂർണമെന്റിൽ നിന്നും പുറത്തായി.

ഹംഗറിയുടെ മാർട്ടൻ ഫക്സോവിച്ചിനെ തോൽപിച്ചാണ് സ്വിസ് താരമായ റോജർ ക്വാർട്ടറിലെത്തിയത് (4–6, 6–1, 6–2, 6–2). വനിതകളിൽ ലോക ഒന്നാം നമ്പർ താരമായ ആഷ്‌ലി ബാർട്ടി നദാൽ നിക് കിർഗിയോസിനെ മറികടന്ന് (6–3, 3–6, 7–6, 7–6) ക്വാർട്ടറിലേക്ക് യോഗ്യത നേടി. ക്സ്ഡ് ഡബിൾസിൽ ഇന്ത്യയുടെ ലിയാൻഡർ പെയ്സ് – യേലേന ഒസ്റ്റപെങ്കോ സഖ്യവും രോഹൻ ബൊപ്പണ്ണ – നാദിയ കിച്നോക് സഖ്യവും ടൂർണമെന്റിന്റെ പ്രീക്വാർട്ടറിലെത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :