ഏഷ്യന്‍ ഗെയിംസില്‍ സാനിയ ഇന്ത്യയ്ക്കായി ഇറങ്ങും

ബാംഗ്ലൂര്‍| Last Modified ശനി, 13 സെപ്‌റ്റംബര്‍ 2014 (10:35 IST)
ഏഷ്യന്‍ ഗെയിംസില്‍ സാനിയ ഇന്ത്യയ്ക്കായി ടെന്നീസ് കോര്‍ട്ടിലിറങ്ങും. റാങ്കിങ് പോയന്റുകളേക്കാള്‍ തനിക്ക് രാജ്യത്തിനുവേണ്ടി കളിക്കുന്നതാണ് പ്രധാനമെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് സാനിയ ഇഞ്ചിയോണില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ കളിക്കുമെന്നറിയിച്ചിരിക്കുന്നത്.

ഏഷ്യന്‍ ഗെയിംസില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം വിഷമത്തോടെയായിരുന്നെന്നും ഇപ്പോള്‍ തീ‍രുമാനം മാറ്റുന്നത് ആരുടേയും പ്രേരണമൂലമല്ലെന്നും സാനിയ പറഞ്ഞു.

വിലയേറിയ റാങ്കിങ് പോയന്റുകള്‍ ഞാന്‍ നഷ്ടപ്പെടുത്തുകയാണെന്നറിയാം. രാജ്യത്തിനുവേണ്ടി കളിക്കുന്നതാണ് കൂടുതല്‍ മികച്ച തീരുമാനമെന്ന് എനിക്ക് തോന്നി സാനിയ പറഞ്ഞു. സാനിയ കളിക്കുമെന്നറിയിച്ചതോടെ
വനിതാ സിംഗിള്‍സിലും ഡബിള്‍സിലും ഇന്ത്യക്ക് മെഡല്‍ നേടാനുള്ള പ്രതീക്ഷകള്‍ ഉയര്‍ന്നിരിക്കുകയാണ്.

നേരത്തെ ലിയാണ്ടര്‍ പേസ്, മഹേഷ് ഭൂപതി, രോഹന്‍ ബൊപ്പണ്ണ എന്നിവര്‍ക്കൊപ്പം സാനിയയും വിവിധ ടൂര്‍ണമെന്റുകളില്‍ കളിക്കുന്നതിനായി ഏഷ്യന്‍ ഗെയിംസില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരുന്നു.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :