യു എസ് ഓപ്പൺ വനിതാ കിരീടം അരീന സബലങ്കയ്ക്ക്

Sabalanka
അഭിറാം മനോഹർ| Last Modified ഞായര്‍, 8 സെപ്‌റ്റംബര്‍ 2024 (08:59 IST)
Sabalanka
യു എസ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സില്‍ അരീന സബലങ്കയ്ക്ക് കിരീടം. യു എസിന്റെ ജെസിക്ക പെഗുലയെ 7-5,7-5 എന്ന സ്‌കോറിനാണ് കീഴടക്കിയത്. ആര്‍തര്‍ ആഷ് സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരട്ടത്തില്‍ രണ്ട് സെറ്റിലും പിന്നില്‍ നിന്ന ശേഷമായിരുന്നു സബലങ്കയുടെ കിരീടനേട്ടം.

ലോക രണ്ടാം നമ്പര്‍ താരമായ സബലങ്കയുടെ കന്നി യു എസ് ഓപ്പണ്‍ കിരീടമാണിത്. കഴിഞ്ഞ തവണ കൈയകലെ നഷ്ടമായ കിരീടമാണ് സബലങ്ക് തിരിച്ചുപിടിച്ചത്. കഴിഞ്ഞ തവണ യു എസിന്റെ കൊക്കോ ഗോഫിനോടാണ് സബലങ്ക ഫൈനലില്‍ തോല്‍വി ഏറ്റുവാങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :