നദാലിനെ 144ആം റാ‍ങ്കുകാരന്‍ അട്ടിമറിച്ചു.

ലണ്ടണ്‍| jithufrancis| Last Modified വ്യാഴം, 3 ജൂലൈ 2014 (09:06 IST)



റാഫേല്‍ നദാലിനെ 144 ആം റാങ്കുകാരനായ ആസ്ട്രേലിയയുടെ നിക്ക് കിര്‍ഗിയോസ് അട്ടിമറിച്ചു. 19 കാരനായ നിക്ക് (7-6,5-7,7-6,6-3) എന്ന സ്കോറിനാണ് നദാലിനെ തോല്പിച്ചത്. മറ്റൊരു മത്സരത്തില്‍ മുന്‍ വിംബിള്‍ഡന്‍ ജേതാവായ ആന്‍ഡി മുറൈയെ
ബള്‍ഗേരിയയുടെ ഗ്രിജര്‍ ടിമിട്രോവ് തോല്പിച്ചു. ഇതോടെ മുറൈ വിംബിള്‍ഡനില്‍ നിന്നു പുറത്തായി.

വനിത സിംഗിള്‍സിന്‍ റോമേനിയയുടെ സിമോന ഹാലേപ്പ് ജര്‍മ്മനിയുടെ സബെയ്ന്‍ ലിസിക്കയെ തോല്പിച്ചു. കാനഡയുടെ എഗ്യൂനി ബൗച്ചാഡും
ജര്‍മ്മനിയുടെ
ആന്‍ഞ്ചലിക്ക് കെര്‍ബറും തമ്മില്‍ നടന്ന മത്സരത്തില്‍ എഗ്യൂനി ജയിച്ചു.
സ്വന്തം രാജ്യക്കാര്‍ അണിനിരന്ന മറ്റൊരു മത്സരത്തിന്‍ ചെക്ക് റിപ്പബ്ളിക്കിന്റെ പെട്രാ കെവിറ്റോവ ലൂയിസ് സഫലോവോവയെ തോന്‍പ്പിച്ചു. ഇവര്‍ സെമിയിലേക്ക് കടന്നു






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :