സജിത്ത്|
Last Modified വ്യാഴം, 29 ഡിസംബര്‍ 2016 (10:21 IST)
ലോക മുന്‍ ഒന്നാം നമ്പര്‍ താരം അന ഇവാനോവിച്ച് ടെന്നിസില്‍ നിന്ന് വിരമിച്ചു. തുടര്‍ച്ചയായി തന്നെ അലട്ടുന്ന പരിക്കുകളെത്തുടര്‍ന്നാണ് കളി മതിയാക്കാനുള്ള തീരുമാനമെടുക്കുന്നതെന്നാണ് 29 കാരിയായ അന ഇവാനോവിച്ച് അറിയിച്ചത്.
തനിക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കിയ എല്ലാവരോടും നന്ദിയുണ്ടെന്നും അന പറഞ്ഞു. 2008ല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീട ജേതാവായിരുന്നു അന. നിലവില്‍ ലോക ടെന്നീസ് റാങ്കിംഗില്‍ 63 ആം സ്ഥാനത്താണ് അന ഇവാനോവിച്ച്.