ബാറ്റണ്‍ കൈമാറാന്‍ നേരമായി, വിംബിള്‍ഡണിന് പുതീയ അവകാശി: ജോക്കോവിച്ചിനെ തോല്‍പ്പിച്ച് അല്‍ക്കാറസിന് പുല്‍ക്കോര്‍ട്ടിലെ ആദ്യ ഗ്രാന്‍സ്ലാം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 17 ജൂലൈ 2023 (18:40 IST)
പുരുഷവിഭാഗം വിംബിള്‍ഡണിന് പുതിയ അവകാശി. നിലവിലെ അവകാശിയും ലോക രണ്ടാം നമ്പര്‍ താരവുമായ നോവാക് ജോക്കോവിച്ചിനെ തോല്‍പ്പിച്ച് സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കാറസാണ് വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ജോക്കോവിച്ചിനെതിരെ അല്‍ക്കാറസ് വിജയം സ്വന്തമാക്കിയത്. ലോക ഒന്നാം നമ്പര്‍ താരമായ അല്‍ക്കാറസിന്റെ രണ്ടാം ഗ്രാന്‍സ്ലാം കിരീടനേട്ടമാണിത്. കഴിഞ്ഞവര്‍ഷം യുഎസ് ഓപ്പണും താരം സ്വന്തമാക്കിയിരുന്നു.

വിമ്പിള്‍ഡണിലെ എട്ടാം കിരീടവും ഇരുപത്തിനാലാം ഗ്രാന്‍സ്ലാം കിരീടനേട്ടവും ലക്ഷ്യമിട്ടായിരുന്നു ജോക്കോവിച്ച് കളത്തിലിറങ്ങിയത്. മത്സരത്തിന്റെ ആദ്യ സെറ്റില്‍ അല്‍ക്കാറസിനെ നിഷ്പ്രഭനാക്കികൊണ്ട് ജോക്കോവിച്ച് നിറഞ്ഞു കളിച്ചെങ്കിലും രണ്ടും മൂന്നും സെറ്റ് സ്വന്തമാക്കി അല്‍ക്കാറസ് തിരിച്ചടിച്ചു. നാലാം സെറ്റ് ജോക്കോവിച്ച് സ്വന്തമാക്കിയതോടെ മത്സരം നിര്‍ണായകമായ അഞ്ചാം സെറ്റിലേക്ക് കടന്നു. ഇതിലും വിജയിച്ചതോടെയാണ് അല്‍ക്കാറസ് പുല്‍കോര്‍ട്ടിലെ തന്റെ ആദ്യ കിരീടം സ്വന്തമാക്കിയത്. വിംബിള്‍ഡണ്‍ വിജയിക്കാന്‍ സാധിക്കുകയായിരുന്നുവെങ്കില്‍ 23 ഗ്രാന്‍സ്ലാം കിരീടങ്ങളെന്ന സെറീന വില്യംസിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ജോക്കോവിച്ചിന് സാധിക്കുമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :