33 ഫുട്‌ബോള്‍ താരങ്ങള്‍ക്കും അധികൃതര്‍ക്കും ആജീവനാന്ത വിലക്ക്

ബെയ്ജിംഗ്| WEBDUNIA|
PTI
ഫുട്ബോളിലെ ഒത്തുകളിക്കെതിരെ ചൈനീസ് കായിക അധികൃതര്‍ കടുത്ത നടപടികളെടുക്കുന്നു. ഫുട്‌ബോള്‍ മത്സരത്തില്‍ ഒത്തുകളിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ചൈനയില്‍ 33 ഫുട്‌ബോള്‍ താരങ്ങള്‍ക്കും അധികൃതര്‍ക്കും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി.

കളിക്കാരും റഫറിമാരും കായിക അധികൃതരും ഉള്‍പ്പെടെ 50 ഓളം പേരെ ജയിലില്‍ അടയ്ക്കുകയും ചെയ്തു. നിരവിധ കളിക്കാരെ സസ്‌പെന്റ് ചെയ്തിട്ടുമുണ്ട്. 3 വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് കര്‍ശന നടപടികളെടുക്കാന്‍ ചൈനീസ് ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനിച്ചത്.

ഒത്തുകളിക്കാനായി ഫുട്‌ബോള്‍ അധികൃതര്‍ക്ക് പണം വാഗ്ദാനം ചെയ്ത ഷാങ്ഹായി ഷെന്‍ഹുവ ഫുട്‌ബോള്‍ ക്ലബിനോട് 103,000 പൗണ്ട് പിഴ അടക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 2003ലെ ലീഗ് കിരീടം ക്ലബില്‍ നിന്നും തിരിച്ചുവാങ്ങും.

ഫുട്‌ബോള്‍ മത്സരങ്ങളില്‍ വ്യാപകമായി ഒത്തുക്കളി നടക്കുന്നുണ്ടെന്ന വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചൈനീസ് കായിക അധികൃതര്‍ ഒത്തുകളിക്കെതിരെ കര്‍ശന നടപടിയാണ് എടുത്തുവന്നിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :