വാലന്റൈന്‍ ദിനത്തില്‍ കാമുകിയെ കൊലപ്പെടുത്തിയെന്ന കുറ്റാരോപിതനായ ഒളിമ്പിക് താരം ഓസ്കാര്‍ പിസ്റ്റോറിയസ് ബാറില്‍ മറ്റൊരു യുവതിക്കൊപ്പം നൈറ്റ് പാര്‍ട്ടിക്കെത്തിയെന്നാണ് ചൂടന്‍ വാര്‍ത്തകള്‍ പരന്നത്.
റെറ്റോറന്റിലെയും ബാര്‍ഹോട്ടലിലെയും മറ്റ് അതിഥികള്‍ ഈ സന്ദര്‍ശകനെ കണ്ട് അമ്പരന്നുവെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്നേഹിച്ചിരുന്ന യുവതി നഷ്ടപ്പെട്ടു പോലെയല്ല പിസ്റ്റോറിയസ് കാണപ്പെട്ടതെന്നും ഹോട്ടല്‍ ജീവനക്കാരെ ഉദ്ധരിച്ച് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് പിസ്റ്റോറിയസിന്റെ വക്താവ് ശക്തമായി നിഷേധിച്ചു.
ബ്ലേഡ് റണ്ണര്‍ എന്നറിയപ്പെടുന്ന കാമുകന് വാലന്റൈന്‍ ദിന സമ്മാനവുമായി എത്തിയപ്പോഴാണ് റീവ സ്‌റ്റീന്‍കാംപ് എന്ന മോഡല്‍ വെടിയേറ്റ് മരിച്ചത്. റീവയുടെ തലയിലും കൈയിലുമാണ് വെടിയേറ്റിരുന്നത്. വീട്ടില്‍ ആരോ അതിക്രമിച്ചുകയറിയെന്ന് കരുതി വെടിവച്ചതാണ് എന്നായിരുന്നു പിസ്‌റ്റോറിയസിന്റെ വിശദീകരണം.
കൊല്ലപ്പെട്ട റീവ സ്റ്റീന്‍കാമ്പ് ലോകത്തെ അറിയപ്പെടുന്ന മോഡലായിരുന്നു. നിയമ ബിരുദധാരിയായ റീവ സ്ത്രീ വിമോചക പ്രവര്‍ത്തകകൂടിയായിരുന്നു. ഒളിമ്പിക്‌സില്‍ പങ്കെടുത്ത ആദ്യ വികലാംഗനെന്ന നിലയില്‍ ചരിത്രം സൃഷ്‌ടിച്ചും പാരാലിംപിക്‌സ് സ്വര്‍ണ്ണമെഡല്‍ ജേതാവായും പിസ്റ്റോറിയോസ് അത്ഭുതം സൃഷ്ടിച്ചിരുന്നു.
ഇരുകാലുകളിലും കാല്‍മുട്ടിനുകീഴെ എല്ലുകളില്ലാതെയാണ് പിസ്റ്റോറിയസ് ജനിച്ചത്. പതിനൊന്നാം വയസ്സില്‍ കാല്‍മുട്ടുകള്‍ക്ക് കീഴെ ഇരുകാലുകളും മുറിച്ചുമാറ്റി. കാലുകള്‍ക്ക് പകരം ഓടാനായി പിസ്റ്റോറിയസ് ഉപയോഗിച്ച് ബ്ലേഡുകളാണ് അദ്ദേഹത്തിന് "ബ്ലേഡ് റണ്ണര്‍" എന്ന പേര് സമ്മാനിച്ചത്.