WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
കായികക്കുതിപ്പിന്റെ ആവേശപ്പോരാട്ടങ്ങള്‍ക്ക് ഇനി ഒമ്പത് ദിവസങ്ങള്‍ മാത്രം. ഓരോ അണുവിലും വാശിയും ആവേശവും നിറച്ച് പ്രതിഭയുടെ മിന്നല്‍പ്പിണരാകാന്‍ താരങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് ഓടിയും ചാടിയും വിസ്മയങ്ങള്‍ തീര്‍ക്കാന്‍ താരങ്ങള്‍ക്ക് വേണ്ട എല്ലാ സൌകര്യങ്ങളുമായി ലണ്ടനിലെ മത്സര മൈതാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഒളിമ്പിക്സിലെ സുവര്‍ണനേട്ടങ്ങളുടെയും നിമിഷങ്ങളുടെ മാത്രം പിഴവിലെ നഷ്ടങ്ങളുടെയും ചരിത്ര കൌതുകങ്ങളുടെയും വിവരണങ്ങളും വാര്‍ത്തകളുമായി വെബ്ദുനിയയും ഈ ആവേശത്തില്‍ പങ്കുചേരുന്നു. പ്രത്യേക ഒളിമ്പിക്സ് വാര്‍ത്തകള്‍ ദിവസവും വെബ്ദുനിയയില്‍ വായിക്കാം.
ഫീമെയില്‍ ഫെല്‍പ്സാകാന്‍ മിസ്സി ദ മിസൈല്‍!
PRO
PRO
ബെയിജിംഗ് ഒളിമ്പിക്സില്‍ പങ്കെടുത്ത എട്ടിനങ്ങളിലും സ്വര്‍ണം നേടി റെക്കോര്‍ഡിട്ട, അമേരിക്കയുടെ മൈക്കല്‍ ഫെല്‍പ്സ് തന്നെയാണ് ഇത്തവണയും നീന്തല്‍ക്കുളത്തിലെ സൂപ്പര്‍ സ്റ്റാര്‍. നീന്തല്‍ക്കുളത്തില്‍ ഫീമെയില്‍ ഫെല്പ്സായി താരമാകാന്‍ ഒരു പതിനേഴുകാരിയും അമേരിക്കയില്‍ നിന്ന് ലണ്ടനിലെത്തുന്നുണ്ട്. മിസ്സി ദ മിസൈല്‍ എന്ന വിളിപ്പേരുള്ള മിസ്സി ഫ്രാങ്ക്ലിനാണ് ഫീമെയില്‍ ഫെല്‍പ്സ് എന്ന വിശേഷണവുമായി മത്സരിക്കാന്‍ എത്തുന്നത്.
ലണ്ടനില്‍ ഏഴ് ഇനങ്ങളിലാണ് ഫ്രാങ്ക്ലിന് മത്സരിക്കുക. നാല് വ്യക്തിഗത ഇനങ്ങളിലും (100മീറ്റര്‍, 200-മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ 200 മീറ്റര്‍ ബാക്സ്ട്രോക്ക് ഇനങ്ങള്‍) മൂന്ന് റിലേ മത്സരങ്ങളിലുമാണ് (4x100മീറ്റര്‍, 4x200-മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ, 4x100മീറ്റര്‍ മെഡ്ലെലെ റിലേ) ഫ്രാങ്ക്ലിന് മത്സരിക്കുക. ഈ ഇനങ്ങളില്‍ ഫ്രാങ്ക്ലിന് ഏറെ വിജയസാധ്യത കല്‍പ്പിക്കുന്നുമുണ്ട്. ഈ ഇനങ്ങളിലെല്ലാം മെഡല്‍ നേടിയാല്‍ ഒരു ഒളിമ്പിക്സില്‍ ഏഴ് മെഡലുകള്‍ നേടുന്ന ആദ്യത്തെ അമേരിക്കന്‍ വനിതാതാരം എന്ന റെക്കോര്‍ഡ് ഫ്രാങ്ക്ലിന് സ്വന്തമാക്കാനാകും.
കഴിഞ്ഞ വര്‍ഷം ഷാങ്കായി ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫ്രാങ്കില്‍ മൂന്ന് സ്വര്‍ണമെഡലുകളും ഒരു വെള്ളി മെഡലും ഒരു വെങ്കല മെഡലും സ്വന്തമാക്കിയിരുന്നു. 2011 നീന്തല്‍ ലോകകപ്പില്‍ 200 മീറ്റര്‍ ബാക്സ്സ്ട്രോക്കില് ഫാങ്ക്ലിന്‍ ലോക റെക്കോര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. 2011ല്‍ 4×100 മീറ്റര്‍ മെഡ്ലേ റിലേയിലും ഫ്രാങ്ക്ലിന് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്.
ഒളിമ്പിക്സ് വാര്‍ത്തകള്‍ വായിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക