കായികക്കുതിപ്പിന്റെ ആവേശപ്പോരാട്ടങ്ങള്‍ക്ക് ഇനി നാല്‍പ്പത്തിരണ്ട് നാളുകള്‍ മാത്രം. ഓരോ അണുവിലും വാശിയും ആവേശവും നിറച്ച് പ്രതിഭയുടെ മിന്നല്‍പ്പിണരാകാന്‍ താരങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് ഓടിയും ചാടിയും വിസ്മയങ്ങള്‍ തീര്‍ക്കാന്‍ താരങ്ങള്‍ക്ക് വേണ്ട എല്ലാ സൌകര്യങ്ങളുമായി ലണ്ടനിലെ മത്സര മൈതാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഒളിമ്പിക്സിസിലെ സുവര്‍ണനേട്ടങ്ങളുടെയും നിമിഷങ്ങളുടെ മാത്രം പിഴവിലെ നഷ്ടങ്ങളുടെയും ചരിത്ര കൌതുകങ്ങളുടെയും വിവരണങ്ങളും വാര്‍ത്തകളുമായി വെബ്ദുനിയയും ഈ ആവേശത്തില്‍ പങ്കുചേരുന്നു. പ്രത്യേക ഒളിമ്പിക്സ് വാര്‍ത്തകള്‍ ദിവസവും വെബ്ദുനിയയില്‍ വായിക്കാം.
ഏതന്‍സില്‍ 2004ല്‍ നടന്ന ഒളിമ്പിക്സില്‍ കാഴ്ചക്കാരന്റെ ഇടപെടല്‍ നഷ്ടമാക്കിയത് ഒരു അത്ലറ്റിന്റെ സ്വര്‍ണ മെഡല്‍. ബ്രസീലിന്റെ മാരത്തോണ്‍ ഓട്ടക്കാരനായ വാന്‍ഡര്‍ലി ഡി ലിമയ്ക്കാണ് കാഴ്ചക്കാരന്റെ ഇടപെടല്‍ മൂലം സ്വര്‍ണം നഷ്ടമായത്. മാരത്തണ്‍ ഫിനിഷിന് വെറും 10 മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ, കാഴ്ചക്കാരനായ ഒരു ഐറിഷ് പുരോഹിതന് വാന്‍ഡര്‍ലി ഡി ലിമയെ തട്ടിയകറ്റുകയായിരുന്നു.
കോര്‍ണേലിയസ് ഹൊറാണ്‍ എന്ന ഐറിഷ് പുരോഹിതനാണ് വാന്‍ഡര്‍ലി ഡി ലിമയുടെ മെഡല്‍ തട്ടിത്തെറിപ്പിച്ചത്. ഇറ്റലിയുടെ സ്റ്റെഫാനോ ബാള്‍ഡിനി പിന്നീട് ഒന്നാം സ്ഥാനം സ്വന്തമാക്കുകയായിരുന്നു. മൂന്നാം സ്ഥാനത്തെത്തിയ വാന്‍ഡര്‍ലി ഡി ലിമയ്ക്ക് വെങ്കല മെഡല്‍ ലഭിച്ചു. പിന്നീട് ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി വാന്‍ഡര്‍ലി ഡി ലിമ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനുള്ള അവാര്‍ഡ് നല്‍കിയിരുന്നു.
കോര്‍ണേലിയസ് ഹൊറാണ്‍ 2003ലും ഒരു മത്സരം തടസ്സപ്പെടുത്തിയിരുന്നു. ട്രാക്കിലേക്ക് ഓടിക്കയറി ഫോര്‍മുല വണ്‍ ബ്രിട്ടിഷ് ഗ്രാന്‍ഡ് പ്രിക്സ് മത്സരമാണ് കോര്‍ണേലിയസ് ഹൊറാണ്‍ തടസ്സപ്പെടുത്തിയത്.
ഒളിമ്പിക്സ് വാര്‍ത്തകള്‍ വായിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക