മിയാമി ടെന്നീസ് ടൂര്‍ണ്ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലും യുഎസ് താരം സെറീന വില്യംസും മൂന്നാം റൌണ്ടിലെത്തി. നദാല്‍ റഷ്യയുടെ തിമുറാസിനെയും വീനസ് യുഎസിന്റെ തന്നെ അലക്സാ ഗ്ലാച്ചിനെയുമാണ് പരാജയപ്പെടുത്തിയത്.
എഴുപത്തിരണ്ടാം റാങ്കുകാരനായ തീമുറാസ് ഗാബ്ഷ്വിലിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നദാല്‍ പരാജയപ്പെടുത്തിയത് (6-2, 6-2). സീസണിലെ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് നദാല്‍ മിയാമില്‍ എത്തിയത്. ഓസ്ട്രേലിയന്‍ ഓപ്പണിലും കഴിഞ്ഞ ആഴ്ച്ച നടന്ന ഇന്ത്യന്‍ വെല്‍സിലും നദാല്‍ കിരീടമണിഞ്ഞിരുന്നു.
അലക്സാ ഗ്ലാച്ചിനെയും നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വീനസ് വീഴ്ത്തിയത് ( 6-2, 6-3). ആറാം കിരീടം ലക്ഷ്യമിട്ടാണ് വീനസ് മിയാമിയില്‍ ഇറങ്ങിയിരിക്കുന്നത്.
അതേ സമയം മൂന്നം സീഡ് സെര്‍ബിയയുടെ യെലേന യാങ്കോവിച്ച് ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. അര്‍ജന്റീനയുടെ മുപ്പത്തിയഞ്ചാം റാങ്കുകാരി ജിസേല ദല്ക്കോയാണ് യെലേനയെ അട്ടിമറിച്ചത്( 6-4, 7-6).