തിങ്കളാഴ്ച്ച ആരംഭിക്കുന്ന ചാള്‍സ്റ്റന്‍ ടെന്നീസ് ടൂര്‍ണ്ണമെന്റില്‍ നിന്ന് സെറീന വില്യംസ് പിന്മാറി. പരുക്കിന്റെ പിടിയില്‍ വലയുന്ന സെറീന കൂടുതല്‍ വിശ്രമത്തിനായിട്ടാണ് പിന്മാറിയത്.
മിയാമി ടൂര്ണ്ണമെന്റിനിടയ്ക്കാണ് സെറീനയുടെ ഇടതുകാല്‍മുട്ടിന് പരുക്കേറ്റത്. പരുക്കിന്റെ ഭീഷണിയിലും ഫൈനല്‍ വരെയെത്തിയ സെറീനയെ ബെലാറസിന്റെ വിക്ടോറിയ അസരങ്ക പരാജയപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം മാര്‍ബെല്ലയിലും സെറീന ആദ്യറൌണ്ടില്‍ തന്നെ എതിരാളിയോട് കീഴടങ്ങി.
കാലില്‍ ബാന്‍ഡേജ് ചുറ്റിയാണ് സെറീന അന്ന് കോര്‍ട്ടിലിറങ്ങിയത്. മാര്‍ബെല്ലയില്‍ പരാജയപ്പെട്ടതോടെ സെറീനയുടെ ഒന്നാം സ്ഥാനവും നഷ്ടമായിരുന്നു. റഷ്യയുടെ ദിനാര സഫീനയാണ് സെറീനയെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.