കായികത്തില്‍ രാഷ്ട്രീയം വേണ്ടെന്ന് രാഹുല്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
കായിക സംഘടനകളില്‍നിന്ന് രാഷ്ട്രീയ നേതാക്കളെ മാറ്റിനിര്‍ത്തണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

കായികതാരങ്ങള്‍തന്നെ കായികസംഘടനകള്‍ക്ക് നേതൃത്വം നല്‍കണമെന്നും അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കായികതാരങ്ങള്‍ തന്നെ കായിക രംഗത്തേക്ക് പ്രതിഭയുള്ള കുട്ടികള്‍ വരുന്നതിനും അവരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനു മുന്‍കൈ എടുക്കണം.

ഡല്‍ഹിയില്‍ ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ ദേശീയ യുവജനനയത്തിനും രാജീവ് ഗാന്ധി ഖേല്‍ അഭിയാനും തുടക്കംകുറിക്കുന്ന ചടങ്ങളിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :