ലിവര്‍പൂളിന്റെ റിസര്‍വ്വ് ഗോള്‍കീപ്പറായ ചാള്‍സ് ഇറ്റാന്ഡ്ജെയെ പതിന്നാല് ദിവസത്തേക്ക് ക്ലബ്ബ് സസ്പെന്‍ഡ് ചെയ്തു. നോട്ടിംഗ്ഹാം ദുരന്തത്തിന്റെ അനുസ്മരണച്ചടങ്ങിലെ പെരുമാറ്റ ദൂഷ്യത്തിന്റെ പേരിലാണ് നടപടി.
ലിവര്‍പൂളിന്റെ 96 ആരാധകര്‍ മരിച്ച നോട്ടിംഗ്ഹാം ദുരന്തത്തിന്റെ അനുസ്മരണച്ചടങ്ങില്‍ പങ്കെടുത്ത ഇറ്റാന്ഡ്ജെ ഉറക്കെ ചിരിച്ചതാണ് വിവാദമായത്. ഈ ദൃശ്യം ടെലിവിഷന്‍ ക്യാമറകള്‍ ഒപ്പിയെടുത്ത് സംപ്രേഷണം ചെയ്യുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് നടപടി.
ഇറ്റാന്ഡ്ജെയുടെ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് നിരവധി ആരാധകരും ക്ലബ്ബിന് പരാതി അയച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ലിവര്‍പൂള്‍ വക്താവ് അറിയിച്ചു.