ഇന്ത്യന്‍ ടീം പരിശീലന മത്സരങ്ങള്‍ കളിക്കും

ബാര്‍സലോണ| WEBDUNIA| Last Modified വ്യാഴം, 9 ജൂലൈ 2009 (09:50 IST)
അടുത്ത മാസത്തെ നെഹ്‌റു കപ്പ് ഫുട്ബോളിനായുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായി ബാര്‍സലോണയില്‍ പരിശീലനം നടത്തുന്ന ഇന്ത്യന്‍ ഒഫുട്ബൊള്‍ ടീം പ്രാദേശിക ടീമുകളുമായി നാല് പരിശീലന മത്സരങ്ങള്‍ കളിക്കും. ഏതൊക്കെ ടീമുകളുമായാണ് കളിക്കേണ്ടതെന്ന കാര്യത്തില്‍ കോച്ച് ബോബ് ഹൂട്ടണ്‍ തീരുമാനമെടുക്കും.

എന്നാല്‍ സ്പാനിഷ് ലീഗിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബുമായിട്ടായിരിക്കും ഇന്ത്യയുടെ പരിശീലന മത്സരങ്ങള്‍ എന്നാണ് സൂചന. സ്പാനിഷ് ലീഗിലെ ഉയര്‍ന്ന നിലവാരത്തിലുള്ള ഏതെങ്കിലും ടീമുമായി മത്സരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഹൂട്ടണ്‍ വ്യക്തമാക്കിയിരുന്നു. ഈ ടീമുകളുടെ പക്കല്‍ നിന്ന് കനത്ത തോല്‍‌വി ഏറ്റുവാങ്ങുകയാണെങ്കില്‍ അത് ഇന്ത്യന്‍ ടീമിന്‍റെ ആത്മവിശ്വസത്തെ തന്നെ ബാധിക്കുമെന്നതിനാലാണിത്.

ദുബായിലെ പരീശീലനം കഴിഞ്ഞ് സൂറിച്ച് വഴി ചൊവ്വാഴ്ചയാണ് ഇന്ത്യന്‍ ടീം ബാര്‍സലോണയിലെത്തിയത്. ഇന്നലെ പൂര്‍ണമായും വിശ്രമദിനമായിരുന്നു. ഇന്ന് മുതല്‍ ലാ മാസിയയിലുള്ള എഫ് സി ബാര്‍സലോണയുടെ യൂത്ത് അക്കാദമിയില്‍ ഇന്ത്യന്‍ ടീം പരിശീലനം ആരംഭിക്കും.

ജൂണ്‍ 27 മുതല്‍ ഈ മാസം ആറ് വരെ ദുബായില്‍ നടന്ന ക്യാമ്പില്‍ 27 താരങ്ങളാണ് പങ്കെടുത്തത്. ഈ മാസം 25, 29, ഓഗസ്റ്റ് ഒന്ന്, അഞ്ച് തീയ്യതികളിലാ‍ായിരിക്കും ഇന്ത്യയുടെ പരിശീലന മത്സരങ്ങള്‍. പരിശീലനത്തിനുശേഷം ഓഗസ്റ്റ് ഏഴിന് ഇന്ത്യന്‍ ടീം ബാര്‍സലോണ വിടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :