ഖത്തര്‍:കുഞ്ഞുങ്ങള്‍ക്ക്‌സജന്യറസിഡന്‍റ് പെര്‍മിറ്റ്‌

ദോഹ| WEBDUNIA| Last Modified ശനി, 6 ഒക്‌ടോബര്‍ 2007 (15:27 IST)

ഗള്‍ഫ്‌ മേഖലയിലെ ഖത്തറിലേക്ക്‌ മാതാപിതാക്കള്‍ക്കൊപ്പം യാത്രചെയ്യുന്ന മൂന്നു മാസത്തിലധികം പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക്‌ സൗജന്യ റസിഡന്‍റ് പെര്‍മിറ്റ്‌ ലഭിക്കും.

എന്നാല്‍ ഇതിന്‌ അമ്മയുടെ പാസ്പോര്‍ട്ടില്‍ പേരോ കുഞ്ഞിന്‌ സ്വന്തമായി പാസ്പോര്‍ട്ടോ ഉണ്ടായിരിക്കണം.

അതേ സമയം മൂന്നു മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക്‌ പ്രത്യേക വീസ ആവശ്യമില്ല. കുഞ്ഞിന്‌ മൂന്നുമാസം പ്രായമാകുമ്പോള്‍ മാതാപിതാക്കള്‍ വീസയ്ക്ക്‌ അപേക്ഷിച്ചാല്‍ മതിയാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :