ഇത്തരക്കാരനാണോ നിങ്ങള്‍ ? എങ്കില്‍ പങ്കാളിയില്‍ തൃപ്തി കണ്ടെത്താന്‍ സാധിക്കില്ല !

തിങ്കള്‍, 9 ജനുവരി 2017 (13:37 IST)

porn site, life style, health, sex, video പോണ്‍ സൈറ്റ്, ജീവിതരീതി, ആരോഗ്യം, സെക്സ്, വീഡിയോ

പോണ്‍ സൈറ്റുകളും അശ്ലീല വീഡിയോകളും ഇന്ന് സര്‍വസാധാരണയാണ്. ഇതു കാണുന്നവരുടെ എണ്ണവും അനുദിനം വര്‍ദ്ധിച്ചു വരുന്ന അവസ്ഥയാണ് ഇന്നുള്ളത്. സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരാണ് ഇത്തരം അശ്ലീല വീഡിയോകള്‍ കാണുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇത് വെറുമൊരു രസമെന്ന രീതിയില്‍ കണ്ടുവരുന്ന പുരുഷന്മാര്‍ക്ക് പലതരത്തിലുള്ള ലൈംഗിക രോഗങ്ങളും ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.  
 
അശ്ലീല ചിത്രങ്ങള്‍ കാണുമ്പോള്‍ നമ്മുടെ തലച്ചോറില്‍ ഡോപമൈന്‍ എന്ന ഹോര്‍മോണ്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇതുമൂലം തലച്ചോറില്‍ നിന്നുള്ള മറ്റു ന്യൂറോട്രാന്‍സ്മിറ്ററുകളുടെ അളവു കുറയുകയും ഉത്കണ്ഠ പോലുള്ള പ്രശ്‌നങ്ങള്‍ വരുകയും ഇത് ലൈംഗികജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്യുമെന്നാണ് പഠനഫലത്തില്‍ പറയുന്നത്.
 
അമിതമായ തോതില്‍ സെക്‌സ് സംബന്ധമായ ചിത്രങ്ങള്‍ കാണുന്ന പുരുഷന്മാരില്‍ ഉദ്ധാരണ, ശീഘ്രസ്ഖലന പ്രശ്‌നങ്ങള്‍ പതിവാണെന്നും പഠനഫലങ്ങള്‍ പറയുന്നു. നിത്യേന അശ്ലീല വീഡിയോകള്‍ കാണുന്നത് സ്വയംഭോഗം അമിതമാകുന്നതിനും ഇതുമൂലം മറ്റുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമായേക്കും. അതോടൊപ്പം അമിതസ്വയംഭോഗം ചെയ്യുന്നയാള്‍ക്ക് പങ്കാളിയില്‍ തൃപ്തി കണ്ടെത്താന്‍ സാധിക്കാതെ വരുമെന്നും പഠനങ്ങള്‍ പറയുന്നു.
 
പോണ്‍ ചിത്രങ്ങളും വീഡിയോകളം നമ്മുടെ മാനസിക ആരോഗ്യത്തെ ബാധിയ്ക്കുമെന്നും സമൂഹത്തില്‍ സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിനു വഴിവെയ്ക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.  ഈ കാലഘട്ടത്തില്‍ പത്തില്‍ ഒരു പുരുഷന് ഉദ്ധാരണക്കുറവുണ്ടാകുന്നുണ്ട്. പോണ്‍ ചിത്രങ്ങളും വീഡിയോകളുമാണ് ഇതിനുള്ള പ്രധാന കാരണമായി പറയുന്നത്. ഇക്കാലത്ത് മൂന്നിലൊന്നു പുരുഷന്മാരും പോണ്‍ വീഡിയോ കാണുന്നവരാണെന്നാണ് മിക്ക പഠനങ്ങളും വ്യക്തമാക്കുന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

ഈ അവസ്ഥയ്ക്ക് ഇനിയും മാറ്റമുണ്ടായില്ലേ ? എങ്കില്‍ ഇതാ അതിനൊരു പ്രതിവിധി !

ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതിനും കൊളാന്റേയും ശ്വേതാണുക്കളുടേയും ഉല്‍പാദനം ...

news

ലൈംഗികബന്ധത്തിനിടയിലും മൂത്രശങ്കയോ ? എന്നാല്‍ സംഗതി ഗുരുതരമാണ് !

കുട്ടികളുള്ള ദമ്പതിമാരാണെങ്കില്‍ കുട്ടികള്‍ ഉണരുമോ അവര്‍ അറിയുമോ എന്നിങ്ങനെയുള്ള ...

news

ഈ അവസ്ഥയിലും ഇറുകിയ വസ്ത്രങ്ങളാണോ ധരിക്കുന്നത് ? എങ്കില്‍ ഒരു പണികിട്ടാന്‍ സാധ്യതയുണ്ട് !

പനിയ്ക്ക് കാരണമാകുന്ന രോഗാണുവിനെ നശിപ്പിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതിലൂടെ പനിയെ ...

news

കാര്യത്തോടടുക്കുമ്പോള്‍ താല്പര്യം കുറയുന്നു അല്ലേ? ഇതൊന്നു പരീക്ഷിച്ചു നോക്കൂ !

ഈ മൂന്നു ചേരുവകളും ഒരു മിക്‌സിയില്‍ ചേര്‍ത്ത് ഒരുമിച്ച് അരക്കുക. ഇത് നല്ല പേസ്റ്റുപോലെ ...

Widgets Magazine