ഇത്തരം കാര്യങ്ങള്‍ കിടപ്പറയില്‍ സംസാരിക്കാറുണ്ടോ‍ ? എങ്കില്‍ സംഗതി പ്രശ്നമാണ് !

ശനി, 14 ജനുവരി 2017 (14:23 IST)

relationship, lifestyle, health, sex, sexual, sexual relationship ബന്ധം, ജീവിതരീതി, ആരോഗ്യം, ലൈംഗികത, ലൈംഗിക ബന്ധം

കിടപ്പറയില്‍ പുരുഷനില്‍ സ്ത്രീയ്ക്കും അതുപോലെ സ്ത്രീയ്ക്കു പുരുഷനിലും ഇഷ്ടപ്പെടാത്ത പല പ്രവൃത്തികളുമുണ്ട്. ഇക്കാര്യങ്ങള്‍ പലപ്പോഴും തുറന്നു പറയാനോ പറയാതെ തന്നെ തിരിച്ചറിയാനോ പല ദമ്പതിമാര്‍ക്കും കഴിയാറില്ലെന്നതാണ് വാസ്തവം. എന്നാല്‍ ഇതിലുള്ള അസംതൃപ്തി പല രൂപത്തിലാണ് പുറത്തു വരുക. സ്ത്രീയുടെ കാര്യത്തിലാണെങ്കിലും പുരുഷന്റെ കാര്യത്തിലാണെങ്കിലും കിടപ്പറയിലെ ഇത്തരം അനിഷ്ടങ്ങള്‍ക്കു പലപ്പോഴും പൊതുസ്വഭാവമാണുണ്ടാകുക. എന്തെല്ലാമാണ് സ്ത്രീയില്‍ പുരുഷന്‍ വെറുക്കുന്നതെന്നു നോക്കാം.
 
ആരോഗ്യകരമായതും സുഖകരമായതുമായ സെക്സിന് ഇരുപങ്കാളികളുടേയും തുല്യ പങ്കാളിത്തം ആവശ്യമാണ്. അല്ലാതെ വെറുമൊരു മരത്തടി പോലെ കിടക്കുന്ന സ്ത്രീയുടെ സ്വഭാവം ഏതൊരു പുരുഷനിലും അതൃപ്തിയുണ്ടാക്കുന്നതിനു കാരണമായേക്കും. കിടപ്പറയില്‍ പുരുഷന് പലതരത്തിലുള്ള നിയമങ്ങള്‍ വയ്ക്കുന്നത് പല സ്ത്രീകളും ചെയ്യുന്ന കാര്യമാണ്. എന്നാല്‍ ഇത് ഒരിക്കലും ചെയ്യാന്‍ പാടില്ല. അതുപാടില്ല, ഇങ്ങനെ വേണ്ട, ആ രീതി മാറ്റണം, എനിക്ക് പേടിയാ എന്നിങ്ങനെയുള്ള സംസാരങ്ങള്‍ ഏതൊരു പുരുഷനെയും അലോസരപ്പെടുത്തും.
 
കിടപ്പറയിലാണെങ്കിലും സ്വന്തം ശരീരത്തെക്കുറിച്ച് പുരുഷന്മാരേക്കാള്‍ കൂടുതല്‍ ബോധവതികളാണ് സ്ത്രീകള്‍. എന്നിരുന്നാലും സെക്‌സിനിടയില്‍ ഇത്തരം സൗന്ദര്യത്തെക്കുറിച്ചുള്ള കൂടുതല്‍ ബോധവും ഇതെക്കുറിച്ചുള്ള സംഭാഷണങ്ങളും ചോദ്യങ്ങളുമെല്ലാം ഏതൊരു പുരുഷനും ഇഷ്ടപ്പെടില്ല. അതുപോലെ എത്രയും പെട്ടെന്നു തന്നെ സെക്‌സ് അവസാനിപ്പിയ്ക്കണമെന്നുള്ള ചില സ്ത്രീകളുടെ ഡിമാന്റുകള്‍ സെക്‌സില്‍ നിന്നുതന്നെ പിന്‍തിരിയാന്‍ പുരുഷനെ പ്രേരിപ്പിക്കുകയും ചെയ്യും.
 
പുരുഷന്റെ ശരീരത്തെക്കുറിച്ചും പ്രകടനത്തെക്കുറിച്ചുമുള്ള നെഗറ്റീവ് പരാമര്‍ശങ്ങളും പുരുഷനെ ഇടിച്ചുതാഴ്ത്തുന്ന തരത്തിലുള്ള സ്ത്രീകളുടെ സംസാരവും സെക്‌സില്‍ നിന്നും മുഖം തിരിക്കുന്നതിനും സ്ത്രീയോടുള്ള താല്പര്യം കുറയുന്നതിനും കാരണമാകാറുണ്ട്. പങ്കാളിയ്ക്കു സൗജന്യം ചെയ്തു കൊടുക്കുന്ന രീതിയില്‍ സെക്‌സിനെ എടുക്കുന്ന സ്ത്രീകളുമുണ്ട്‍. ഇതും പുരുഷനെ വെറുപ്പിയ്ക്കുന്ന ഒരു പ്രധാന സംഗതിയാണ്. തങ്ങളുടെ ആവശ്യങ്ങള്‍ അറിയിക്കാനും സാധിപ്പിക്കുന്നതിനും വേണ്ടി സെക്‌സിനെ ഉപയോഗപ്പെടുത്തുന്നവരുമുണ്ട്. ഇതും പുരുഷനില്‍ അലോസരമുണ്ടാക്കും.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

വല്ലാതെ മെലിഞ്ഞവരാണോ ? എങ്കില്‍ ഒരു പുരുഷനും നിങ്ങളെ മൈന്‍ഡ് ചെയ്യില്ല !

ഒരു സര്‍വകലാശാലയില്‍ നടത്തിയ സര്‍വ്വെ അനുസരിച്ച് 60 ശതമാനം സ്ത്രീകളും മെലിഞ്ഞതില്‍ ...

news

നീന്താന്‍ അറിയുന്ന കുട്ടിയാണോ; ഈ ഗുണങ്ങളെല്ലാം തനിയെ വന്നു ചേരും

പള്ളിക്കൂടം വിട്ടുവന്നാല്‍ പാഠപുസ്തകങ്ങള്‍ അടങ്ങിയ ബാഗ് വലിച്ചെറിഞ്ഞ് തൊട്ടപ്പുറത്തെ ...

news

ഹൃദയം പറയുന്നത് കേൾക്കൂ...

ആരോഗ്യമുളള ജീവിതത്തിന് ആരോഗ്യമുളെളാരു ഹൃദയം വേണം. ആരോഗ്യമുള്ള ഹൃദയത്തിന് നല്ല ഭക്ഷണം ...

news

അവിടുത്തെ മനോഹാരിതയിലും അഴകളവിലുമാണ് നിങ്ങള്‍ മതിമറന്നത് അല്ലേ ?

വലുതോ ചെറുതോ എന്നതല്ല, മാറിടത്തിന്റെ മനോഹാരിതയാണ് പുരുഷന്മാരെ ഇത്തരത്തില്‍ നോക്കാന്‍ ...

Widgets Magazine