Widgets Magazine Widgets Magazine

അതില്‍ പരവശനായാണോ ‘അവള്‍’ മതിയെന്ന ആ തീരുമാനം ? സൂക്ഷിക്കൂ... പണി പിറകെ വരും !

ശനി, 15 ഏപ്രില്‍ 2017 (14:50 IST)

Widgets Magazine
Health, relationship, men, women, marriage, ആരോഗ്യം, വിവാഹം, ബന്ധം, ലൈംഗികബന്ധം

വിവാഹത്തിനു മുന്‍പുള്ള ലൈംഗിക ബന്ധം ശരിയാണോ തെറ്റാണോ? ഇക്കാര്യത്തില്‍ പലര്‍ക്കും പല അഭിപ്രായങ്ങളായിരിക്കും ഉണ്ടാകുക. എന്തുതന്നെയായാലും എല്ലാ മനുഷ്യരും പരസ്പരം ഇണചേരുമ്പോള്‍ ഉണ്ടാകുന്ന സുഖം ആസ്വദിക്കുന്നവരാണെന്നതാണ് വസ്തുത. ചില കാമുകീകാമുകന്മാര്‍ വിവാഹം കഴിയുന്നതിന് മുന്‍പ് തന്നെ പരസ്പരം കിടക്ക പങ്കിടാറുണ്ട്. എന്നാല്‍ മറ്റുചിലരാകട്ടെ, വിവാഹം കഴിയുന്നതുവരെ അതിനായി കാത്തിരിക്കുകയും ചെയ്യും. 
 
വിവാഹത്തിനു മുന്‍പ് ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതിന് എന്തെങ്കിലും ദൂഷ്യവശങ്ങള്‍ ഉണ്ടോ എന്നു നോക്കാം. ഇണചേരുന്നത് നിങ്ങളുടെ ബന്ധം ദൃഡമാക്കുവാനും അതോടൊപ്പം തന്നെ തകരുവാനും കാരണമായേക്കും. ചില കാമുകീകാമുകന്മാര്‍ വിവാഹനിശ്ചയം കഴിഞ്ഞ ഉടന്‍‌തന്നെയോ അല്ലെങ്കില്‍ വിവാഹത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോളോ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ട്. അവര്‍ക്ക് രണ്ടുപേര്‍ക്കും ഒരേ ലൈംഗികാഭിരുചി ആണുള്ളതെങ്കില്‍ എല്ലാം ശുഭകരമായിരിക്കും. മറിച്ചാണെങ്കില്‍ എല്ലാം അതോടെ അവസാനിക്കുകയും ചെയ്യും. 
 
കിടക്കയില്‍ തന്നോടൊപ്പം പുതിയ പരീക്ഷണങ്ങള്‍ക്ക് വഴങ്ങുന്ന ഏതൊരു ലൈംഗിക പങ്കാളിയോടും പലരും ആസക്തരാകും. അത് തന്റെ അയല്‍വാസിയോ കൂടെ പഠിക്കുന്ന ആളോ സുഹൃത്തോ അതുമല്ലെങ്കില്‍ കല്യാണം കഴിഞ്ഞ ഒരു വ്യക്തിയോ ആയിരിക്കാം. കല്യാണം കഴിക്കുന്നതിന് മുമ്പായി നിങ്ങള്‍ മറ്റൊരാളുമായി ഇത്തരം സാഹസങ്ങള്‍ക്ക് മുതിരുകയും വികാരപരമായി അവരോടു അടുക്കുകയും ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്.
 
ലൈംഗികബന്ധം നിങ്ങളെ പരവശനാക്കുവാനോ ആശയക്കുഴപ്പത്തിലാക്കുവാനോ കാരണമായേക്കും. അതായത്, നിങ്ങള്‍ പ്രേമിക്കുന്നയാള്‍ നിങ്ങള്‍ക്ക് ഒട്ടും ചേരാത്ത ആളാണെങ്കില്‍ നിങ്ങള്‍ ഒരിക്കലും അയാളെ വിവാഹം ചെയ്യുകയില്ല. എന്നാല്‍ അതേ ആളുമായി കിടപ്പറയില്‍ നല്ല ബന്ധമാണ് ഉള്ളതെങ്കില്‍ നിങ്ങള്‍ ആ ലൈംഗിക സുഖത്തില്‍ പരവശനായി ആ ആളെ വിവാഹം കഴിക്കാമെന്ന തെറ്റായ തീരുമാനം എടുക്കും. എന്നാല്‍ വിവാഹ ശേഷം തന്റെ തീരുമാനത്തെ പഴിക്കുകയും വഴക്ക് ആരഭിക്കുകയും ചെയ്യുന്ന അവസ്ഥയും ഉണ്ടാകുന്നു. 
 
കല്യാണം കഴിക്കുന്നതിനു മുമ്പ് ദീര്‍ഘകാലം പ്രണയിച്ച് നടക്കുന്ന ഒരുപാട് കമിതാക്കളുണ്ട്. ഇവരില്‍ ഭൂരിഭാഗവും കല്യാണത്തിനു മുമ്പ് തന്നെ ഒരുപാട് തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യും. ഇത്തരത്തിലുള്ള കമിതാക്കള്‍ക്ക് പെട്ടെന്ന് തന്നെ മടുപ്പ് വരാനുള്ള സാധ്യത കൂടുതലാണ്. പങ്കാളിയേക്കാള്‍ കൂടുതല്‍ ആകര്‍ഷകത്വം തോന്നുന്ന മറ്റൊരാളെ കാണുമ്പോള്‍ അഭിനിവേശം തോന്നുവാനും, തന്റെ കമിതാവുമായുള്ള കല്യാണം വേണ്ടെന്നുവെക്കാന്‍ ഇവര്‍ തീരുമാനമെടുക്കുകയും ചെയ്യും. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

ഇടവിട്ടനുഭവപ്പെടുന്ന കഠിനമായ തലവേദനയാണോ പ്രശ്നം ? എങ്കില്‍ ഇനി ആ പേടി വേണ്ട !

ഒട്ടുമിക്ക ആളുകളേയും അലട്ടുന്ന ഒന്നാണ് വിട്ടുമാറാത്ത തലവേദന. വിവിധ തരത്തിലുള്ള ...

news

അവള്‍ക്ക് അതിനോടായിരിക്കും താല്പര്യം; അതിനു സമ്മതിച്ചാലോ? മുട്ടന്‍ പണിയും കിട്ടും !

പ്രഭാത സമയത്തെ സെക്സായിരിക്കും ഒട്ടുമിക്ക പുരുഷന്മാരും ഇഷ്ടപ്പെടുക. എന്തെന്നാല്‍ ...

news

ന്യുമോണിയ പ്രശ്ന‌ക്കാരനാണ്, തടയാൻ വഴിയുണ്ട്

ഏറ്റവും കൂടുതല്‍ കുട്ടികള്‍ കൊല്ലപ്പെടുന്നത് ന്യുമോണിയ മൂലമാണെന്ന് റിപ്പോര്‍ട്ടുകൾ ഉണ്ട്. ...

news

വിവാഹം കഴിക്കുന്നതിനു മുൻപ് ഒരുമിച്ച് താമസിച്ചാൽ എന്താ കുഴപ്പം?

ലിവിങ് ടുഗെതർ ഭാരതീയ സംസ്കാരമാണെന്നും അത് വലിയൊരു തെറ്റാണെന്നും നമ്മുടെ സംസ്കാരത്തിന് ...

Widgets Magazine Widgets Magazine