ഇനിമുതല്‍ മറക്കാതെ അലാറം സെറ്റ് ചെയ്തോളൂ.... ആ സമയം - പുലര്‍ച്ചെ 5.48 !

ശനി, 16 ഡിസം‌ബര്‍ 2017 (15:38 IST)

Relationship , Health , Health tips , Couples , ബന്ധം , ആരോഗ്യം , ആരോഗ്യ വാര്‍ത്ത , ദാമ്പത്യം , ലൈംഗികബന്ധം

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഏറ്റവും നല്ല സമയം ഏതാണ്? കാലങ്ങളായി ഈ വിഷയത്തില്‍ ഗവേഷണം നടന്നു കരുകയാണ്. ഇപ്പോള്‍ ഇതാ ഇറ്റാലിയന്‍ ഗവേഷകരുടെ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വിദഗ്ധരായ സെക്സ് തെറാപ്പിസ്റ്റുകള്‍ ഒരു സമയം കുറിച്ചിരിക്കുന്നു - അത് പുലര്‍ച്ചെ 5.48 ആണ്‌!
 
ആ സമയത്ത് പുരുഷനിലും സ്ത്രീയിലും ടെസ്റ്റോസ്റ്റെറോണ്‍ ഹോര്‍മോണിന്‍റെ അളവ് പരമാവധി ആയിരിക്കുമെന്നാണ് കണ്ടെത്തല്‍. അലാറം വച്ച് ഉണര്‍ന്ന് വേണ്ട തയ്യാറെടുപ്പോടെ 5.48 ആകുന്നതുവരെ കാത്തിരുന്നിട്ട് ഉത്സവാഘോഷം തുടങ്ങാമെന്നാണ് ഈ വിഷയത്തിലെ വിദഗ്ധരുടെ അഭിപ്രായം.
 
സ്ത്രീയുടെയും പുരുഷന്‍റെയും എനര്‍ജി ലെവലും ഈ സമയത്ത് ഉയര്‍ന്ന നിലയിലായിരിക്കും. ഇരുവര്‍ക്കും രതിമൂര്‍ച്ഛയുണ്ടാകാനും സെക്സ് ഏറ്റവും നന്നായി ആസ്വദിക്കാനും 5.48 എഎം ഏറ്റവും അനുയോജ്യമായ സമയമാണെന്നും ഗവേഷകര്‍ പറയുന്നു. 
 
പ്രഭാതത്തിലെ ഈ സമയത്തായിരിക്കും മനസും ഏറ്റവും ശാന്തമായിരിക്കുക എന്നാണ് പഠനങ്ങള്‍ പറയുന്നത്. ദിവസത്തിന്റെ മറ്റേത് സമയത്താണെങ്കിലും മറ്റ് കാര്യങ്ങളുടെ ടെന്‍ഷനുകള്‍ സ്ത്രീയെയും പുരുഷനെയും അലട്ടുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
 
പുരുഷന്റെ കാര്യമെടുത്താല്‍, മറ്റ് ഏത് സമയത്ത് ഉള്ളതിനേക്കാളും 50 ശതമാനത്തോളം അധികം ടെസ്റ്റോസ്റ്റെറോണ്‍ ഉത്പാദിപ്പിക്കപ്പെടുന്ന സമയവും പുലര്‍ച്ചെ 5.48നാണ്. എന്തായാലും സെക്സിലെ ആനന്ദം ആസ്വദിക്കുന്നവര്‍ക്ക് ഇതൊരു ശുഭവാര്‍ത്തയാണ്. എന്നാല്‍ ഇപ്പോള്‍ തന്നെ അലാറം സെറ്റ് ചെയ്തോളൂട്ടോ. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ബന്ധം ആരോഗ്യം ആരോഗ്യ വാര്‍ത്ത ദാമ്പത്യം ലൈംഗികബന്ധം Couples Relationship Health Health Tips

ആരോഗ്യം

news

ഉലുവയ്ക്ക് ഗുണങ്ങള്‍ മാത്രമല്ല, വലിയ തരത്തിലുള്ള ദോഷങ്ങളുമുണ്ട്; എന്താണെന്നല്ലേ ?

ഭക്ഷണ വിഭവങ്ങൾക്ക് മണവും സ്വാദും നൽകുന്നതിനു വേണ്ടിയും ആയുർവേദ ഔഷധങ്ങളുടെ ...

news

പ്രമേഹം നിയന്ത്രിക്കാന്‍ കുത്തിവയ്പ്പൊന്നും ഇനി വേണ്ട; ഈ സ്പ്രേ മാത്രം മതി !

ലോകത്തുള്ള പ്രമേഹ രോഗികളില്‍ നല്ലൊരു ഭാഗവും ഇന്ത്യയിലാണ്. ഇതില്‍ വലിയൊരു ശതമാനം പേര്‍ ...

news

വെറും ആറ് മിനിറ്റ് നേരം വായിച്ചാല്‍ മാത്രം മതി... പിരിമുറുക്കത്തെ ഓടിക്കാം !

‘ഇതെന്തൊരു ടെന്‍ഷന്‍’ എന്ന് ഒരിക്കലെങ്കിലും പറയാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. ...

news

അറിഞ്ഞോളൂ... അല്‍‌ഷിമേഴ്സിനെ തടയാന് മഞ്ഞളിന് കഴിയും !

മഞ്ഞളിന് ധാ‍രാളം ഗുണഫലങ്ങളുണ്ടെന്ന് പൊതുവെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍, ...

Widgets Magazine