Widgets Magazine Widgets Magazine

അവള്‍ ഒരുപാട് കൊതിക്കും... പക്ഷേ ഇതായിരിക്കില്ല അത് !; പിന്നെയോ ?

വ്യാഴം, 18 മെയ് 2017 (12:31 IST)

Widgets Magazine
life style, health, relationship, relation, couple, ജീവിത രീതി, ആരോഗ്യം, ബന്ധം, ദാമ്പത്യം

ആദ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയെന്നത് സ്ത്രീകള്‍ക്കാണെങ്കിലും പുരുഷന്മാര്‍ക്കാണെങ്കിലും അല്‍പം പേടിയും ആകാംഷയും ഉത്കണ്ഠയുമെല്ലാമുണ്ടാക്കുന്ന ഒന്നാണ്. കിടക്കയില്‍ പരാജയപ്പെടുമോയെന്ന ഭയം കൂടുതലായി പുരുഷന്മാരില്‍ കാണുന്നതും സ്വാഭാവികമാണ്. ആദ്യസെക്സ് പുരുഷന്മാര്‍ പെട്ടെന്നവസാനിപ്പിയ്ക്കുന്നത് സര്‍വ സാധാരണമാണ്. എന്നാല്‍ ഇത് പരാജയമാണെന്ന് കരുതേണ്ടതില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. സെക്സ് പെട്ടെന്ന് അവസാനിപ്പിക്കാന്‍ ചില പ്രത്യേക കാരണങ്ങളുമുണ്ട്. എന്തെല്ലാമാണ് അവയെന്നറിയാം.
 
ആദ്യമായി ബന്ധപ്പെടുമ്പോള്‍ പല പുരുഷന്മാര്‍ക്കും കൃത്യമായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് സ്ത്രീ ശരീരത്തെക്കുറിച്ച് പരിചയക്കുറവുണ്ടായേക്കും. ഭയത്തോടെയും അതിലേറെ ഉത്കണ്ഠയോടെയുമായിരിക്കും പല പുരുഷന്മാരും ആദ്യസെക്സിനെ സമീപിയ്ക്കുക. ഇതു പലപ്പോഴും പെട്ടെന്നു തന്നെ സെക്സ് അവസാനിക്കാന്‍ കാരണമാകും. ഉദ്ധാരണക്കുറവുമൂലം പല പുരുഷന്മാര്‍ക്കും ആദ്യസെക്‌സ് അനുഭവം അസുഖകരമാകാറുണ്ട്. മറ്റു പ്രത്യേക ആരോഗ്യ, മാനസിക പ്രശ്‌നങ്ങളില്ലെങ്കില്‍ ഇത് കാലക്രമേണ തനിയെ പരിഹരിക്കപ്പെടുകയും ചെയ്യും. 
 
ശീഘ്രസ്ഖലനനം മൂലവും പല പുരുഷന്മാരിലും ആദ്യസെക്‌സിന്റെ സമയദൈര്‍ഘ്യം കുറയാറുണ്ട്. സെക്‌സിലെ പരിചയക്കുറവു തന്നെയാണ് ഇതിനും കാരണമാകുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്. തന്റെ പങ്കാളിയോടുള്ള മാനസികമായ അടുപ്പക്കുറവും പലരിലും സെക്‌സ് ദൈര്‍ഘ്യം കുറയാന്‍ കാരണമായേക്കും. ആദ്യസെക്‌സ് എന്നത് പലപ്പോഴും സ്ത്രീയ്ക്കും പുരുഷനും വേദനയുണ്ടാക്കിയേക്കും. ഇത് സെക്‌സ് പെട്ടെന്നു തന്നെ അവസാനിപ്പിയ്ക്കാനുള്ള കാരണമാകാറുണ്ടെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

പച്ചമുളക് ശീലമാക്കിക്കോളൂ... ഈ രോഗത്തെ പ്രതിരോധിക്കാം !

പച്ച് മുളകില്ലാത്ത കറികള്‍ ഉണ്ടോ? അടുക്കളയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത സ്ഥാനമാണ് ...

news

ആര്‍ത്തവ വേദനയാണോ പ്രശ്നം? പപ്പായ കൊണ്ട് ഒരു മരുന്ന് ഇതാ !

നമ്മുടെ നാട്ടില്‍ വളരെ സുലഭമായ ഒരു പഴമാണ് പപ്പായ. കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ...

news

കുടുംബ ജീവിതം സുഖകരമല്ലല്ലേ?; ഈ ചെറിയ കാര്യങ്ങള്‍ ഒന്ന് മാറ്റി നോക്കൂ !

ന്യൂ ജനറേഷന്‍ കാലത്ത് ജീവിതത്തില്‍ സമാധാനവും സന്തോഷവും അനുഭവിക്കുന്നവര്‍ വളരെ ചുരുക്കം ...

news

സുന്ദരമായ നഖം സ്വന്തമാക്കാന്‍ സാധിക്കുന്നില്ലേ? ഇതാണ് കാരണം !

സൌന്ദര്യത്തെ മാറ്റ് കൂട്ടാന്‍ നഖങ്ങളും പങ്ക് വഹിക്കുന്നുണ്ട്. നിണ്ട നെയില്‍ പോളീഷ് ...

Widgets Magazine Widgets Magazine