Widgets Magazine
Widgets Magazine

എല്ലാ രാത്രിയും ആദ്യരാത്രിയാകണോ? ചില സൂത്രങ്ങള്‍ ഇതാ...

വെള്ളി, 4 മെയ് 2018 (12:04 IST)

ആരോഗ്യം, ആദ്യരാത്രി, രാത്രി, രതി, ലൈംഗികത, First Night, Night, Sexual, Rathi, Health

വിവാഹം കഴിഞ്ഞ് കുറച്ചു നാളുകള്‍ കഴിയുമ്പോഴേക്കും ബെഡ്‌റൂം വിരസമാകുകയെന്നത് പല ദാമ്പത്യങ്ങളുടേയും താളം തെറ്റിക്കാറുണ്ട്. തുടക്കത്തിലുള്ള താല്‍പര്യവും മറ്റുമെല്ലാം കാലക്രമേണ നഷ്ടപ്പെടുന്നു. ഇത് എല്ലാ ദാമ്പത്യങ്ങളിലും സ്വാഭാവികമാണെങ്കിലും ചിലരില്‍ പൂര്‍ണമായും സെക്‌സിനോട് വിരക്തി തോന്നുന്ന ഘട്ടത്തില്‍ എത്തുകയും ബന്ധത്തില്‍ അറിയാതെ തന്നെ താളപ്പിഴകള്‍ സംഭവിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ വിവാഹം കഴിഞ്ഞു എത്രകാലം കഴിഞ്ഞാലും സെക്‌സ് ആസ്വദിയ്ക്കാനും എല്ലാ രാത്രികളും പുതുമയുള്ളതാക്കാനും ഹണിമൂണ്‍ നീണ്ടുനില്‍ക്കാനും സഹായിക്കുന്ന പല മാര്‍ഗങ്ങളുമുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം.
 
ചുംബനമാണ് ഇതിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നായി ശാസ്ത്രം തെളിയിച്ചിട്ടുള്ളത്. പരസ്പരം അടുപ്പം തോന്നുന്നതിനും ആസ്വാദനവും ആസക്തിയും തോന്നാനും ലൈംഗിക താല്പര്യങ്ങള്‍ ഉടലെടുക്കാനുമുള്ള പ്രാരംഭനടപടിയാണ് ചുംബനമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതുപോലെതന്നെ സെക്‌സ് താല്‍പര്യങ്ങളും താല്‍പര്യക്കുറവുകളും പ്രതീക്ഷകളുമെല്ലാം പങ്കാളികള്‍ തമ്മില്‍ തുറന്ന് സംസാരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. 
 
ഇത്തരത്തില്‍ ചെയ്യുന്നത് സെക്‌സ് ജീവിതം കൂടുതല്‍ നന്നാക്കുവാന്‍ സഹായിക്കും. അടക്കിവച്ച ചില ഇഷ്ടങ്ങള്‍ താരതമ്യേന പങ്കാളികള്‍ക്കു സെക്‌സില്‍ വിമുഖതയുണ്ടാക്കാന്‍ കാരണമാകും. 
 
ലൈംഗിക ബന്ധത്തില്‍ രണ്ട് പേര്‍ക്കും തുല്യപ്രധാന്യവും പങ്കാളിത്തവുമാണുള്ളത്. പങ്കാളിയുടെ ഇഷ്ടം കൂടി അറിഞ്ഞു പ്രവര്‍ത്തിയ്ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഒരാള്‍ക്കു മാത്രം മേല്‍ക്കൈ കാണിക്കുന്നതിനുള്ള ഇടമായി ഒരുകാരണവശാലും ബെഡ്‌റൂമിനെ കണക്കാക്കരുത്. സെക്‌സ് ജീവിതത്തിനും പുതുമ ആവശ്യമാണ്. 
 
ഇരുവര്‍ക്കും ഒരുപോലെ താല്‍പര്യമുള്ള പുതിയ വഴികള്‍ പരീക്ഷിക്കുന്നത് എന്തുകൊണ്ടും വളരെ ഉത്തമമായ കാര്യമാണ്. ഇരുവര്‍ക്കും ആസ്വദ്യകരമായതും ആരോഗ്യകരമായതുമായ എന്തും ലൈംഗികബന്ധത്തില്‍ പരീക്ഷിക്കാം‍. സെക്‌സില്‍ അങ്ങനെ എഴുതിവയ്ക്കപ്പെട്ട നിയമങ്ങളോ നിയന്ത്രണങ്ങളോ ഇല്ല എന്നതാണ് അതിന് കാരണം. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ആരോഗ്യം ആദ്യരാത്രി രാത്രി രതി ലൈംഗികത Night Sexual Rathi Health First Night

Widgets Magazine

ആരോഗ്യം

news

കാപ്പി കുടിക്കുന്നത് കുറയ്ക്കൂ, ഉറക്കം സൂപ്പറാകും!

കാപ്പികുടിക്കുന്നത് കുറച്ചാല്‍ ഗംഭീരമായ ഉറക്കം കിട്ടും. പുതിയ സ്റ്റഡിയൊന്നുമല്ല, ...

news

സ്ത്രീകൾ ഏറ്റവും നന്നായി സെക്സ് ആസ്വദിക്കുന്നത് ഈ പ്രായത്തിലാണ്!

വിവാഹ ജീവിതത്തിൽ സെക്സിന് വളരെ വലിയ പ്രാധാന്യമാണുള്ളത്. ലൈംഗിക ജീവിതത്തിൽ പുരുഷനും ...

news

രക്തസമ്മർദ്ദത്തെ കുറക്കാൻ രുചികരമായ ഒരു മാർഗ്ഗം ഇതാ!

ഇന്നത്തെ ജീവിതശൈലി രോഗങ്ങളിൽ ഏറ്റവുമധികം ആളുകളെ അലുട്ടുന്ന ഒന്നാണ് അമിതമായ രക്തസമ്മർദ്ദം. ...

news

ഒരു കുഞ്ഞിക്കാല് കാണണമെന്ന ആഗ്രഹം കൊണ്ട് മാത്രമോ ഇത്? എങ്കിൽ അത് ചതിയാണ്

വിവാഹത്തിലേക്ക് കടക്കുന്നവർക്കെല്ലാം ഓരോരോ ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ്. ഇതിൽ വിവാഹിതയാകാൻ ...

Widgets Magazine Widgets Magazine Widgets Magazine