രുദ്രാക്ഷമാലയോ തുളസീമാലയോ ധരിക്കാം.ഇവ മണ്ഡലകാലത്ത് കടകളില്‍ വാങ്ങാന്‍ കിട്ടും. ക്ഷേത്രങ്ങളില്‍ ചെന്നു മാലയിടാം.ശസ്താക്ഷേത്രങ്ങളായാല് ഉത്തമം. ഗുരുസ്വാമി പൂജിച്ചു നല്കുന്ന മാലയും ധരിക്കാം.
ഏതു ദിവസവും മാലയിടാം. ശബരിമല ദര്‍ശനത്തിനു മുന്‍കൂട്ടി നിശ്ചയിക്കുന്ന ദിവസം കണക്കാക്കി 40 ദിവസം മുമ്പാണ് മാലയിടുക പതിവ്.ശാസ്താവിനു വിശേഷമായ ശനിയാഴ്ചയോ അയ്യപ്പന്റെ ജന്മനാളായ ഉത്രമോ ആണ് മാല ധരിക്കാന്‍ ഉത്തമം.