സന്നിധാനത്തില്‍ കൂട്ടുപിരിഞ്ഞവര് നില്ക്കുന്ന മൂന്നു സ്ഥലങ്ങളാണു പ്രധാനം. വാവരുസ്വാമി നടയ്ക്കു മുന്പിലെ മരത്തണലാണു കൂട്ടുപിരിഞ്ഞവരുടെ പ്രധാന താവളം.
വടക്കേനടയിലെ മരച്ചുവട്ടിലും കൂട്ടുപിരിഞ്ഞവരുടെ താവളമാണ്. കൂട്ടുപിരിഞ്ഞവരെ കണ്ടില്ലെങ്കില്‍ സന്നിധാനത്തിലും പന്പയിലുമുള്ള ദേവസ്വം ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ എത്തുക. അവിടുത്തെ ഉച്ചഭാഷണിയിലൂടെ സന്ദേശം നല്കി കൂടെയുള്ളവരെ കണ്ടെത്താം.
കൂട്ടുപിരിഞ്ഞവരെയും പാര്‍ക്കുചെയ്തിട്ടുള്ള വണ്ടികളും കണ്ടെത്താന്‍ പന്പ പൊലീസ് കണ്ട്രോള് റൂമില്‍ സൗകര്യമുണ്ട്.ചാലക്കയം ടോള്‍ ഗേറ്റില്‍നിന്നുതന്നെ വണ്ടി പാര്‍ക്കു ചെയ്യേണ്ട സ്ഥലം നിര്‍ദേശിക്കുന്ന പാസ് പൊലീസ് നല്‍കും. പന്പ പൊലീസ് കണ്ട്രോള് റൂമില്‍ എത്തിയാല്‍ ഓരോ പാര്‍ക്കിങ് ഗ്രൗണ്ടിലും പാര്‍ക്കുചെയ്തിട്ടുള്ള വണ്ടികളുടെ നന്പരുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കും. മനോരമ ഓഫിസിലും രണ്ടു സൗകര്യങ്ങളും ഉണ്ട്.
പന്പയിലെ കെ.എസ്.ആര്.ടി.സി.ബസ് സ്റ്റന്‍ഡില്‍ വച്ചാണു കൂട്ടുപിരിഞ്ഞതെങ്കില് കണ്ടെത്താന്‍ കെ.എസ്.ആര്.ടി.സി.യുടെ ഉച്ചഭാഷണിയിലൂടെസന്ദേശം നല്‍കാനും അവസരം ലഭിക്കും.
കൊച്ചുകുട്ടികളും മാളികപ്പുറങ്ങളും കൂട്ടംപിരിഞ്ഞാല് തൊട്ടടുത്തു ഡ്യൂട്ടിയിലുള്ള പൊലീസുകാരോടു പറഞ്ഞാല്‍ വോക്കിടോക്കി വഴി സന്ദേശം നല്‍കിയും ഉറ്റവരെ കണ്ടെത്താന്‍ സഹായിക്കും.