പ്രണയിക്കുന്നവര്‍ക്കായി...

WEBDUNIA| Last Modified വ്യാഴം, 8 ഓഗസ്റ്റ് 2013 (12:23 IST)
PRO
ഒരു നിമിഷമെങ്കിലും പ്രണയം തോന്നാത്തവര്‍ ഈ ലോകത്ത് കാണില്ല, തീര്‍ച്ച. ഒരു വാക്ക് മിണ്ടാന്‍, ഒന്നു കാണാന്‍, മതിവരുവോളം സ്നേഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അനേകായിരമാണ്. ജീവിതത്തിന്‍റെ ഏറ്റവും മനോഹരമായ വശമാണ് പ്രണയം‍.

എന്നാല്‍ പ്രണയം സൂക്ഷിച്ചില്ലെങ്കില്‍ അബദ്ധമായി തീരുകയും അവസാനിക്കുകയും ചെയ്യുമെന്ന് മാത്രം. നല്ല പ്രണയത്തിന് ആരോഗ്യകരമായ ഒരു ബന്ധം തന്നെയാണ് അത്യാവശ്യ ഘടകം. ബന്ധങ്ങളില്‍ കലരുന്ന സ്വാര്‍ത്ഥതയും മടിയും പ്രണയത്തെ നശിപ്പിക്കുക തന്നെ ചെയ്യും.

ജോലി കൂടുതല്‍ ആകുമ്പോള്‍, തിരക്ക് ഏറുമ്പോള്‍ കാര്യങ്ങള്‍ പെട്ടെന്ന് മാറിമറിയുമ്പോള്‍ ഒക്കെ പ്രണയം നഷ്ടമാകുന്നുണ്ട്. ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ നല്ല അദ്ധ്വാനം തന്നെ വേണമെന്ന് ഇതില്‍ നിന്നും അര്‍ത്ഥമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :