അറിയൂ ചുംബന വര്‍ണങ്ങളെ

WD
പ്രണയവികാരം ഹൃദയം നിറഞ്ഞൊഴുകുന്ന അവസ്ഥയില്‍ തന്‍റെ പ്രണയിതാവിനെ ചുംബിക്കുമ്പോള്‍ അല്ലെങ്കില്‍ ഏറ്റുവാങ്ങുമ്പോള്‍ അനുഭവിക്കുന്ന സുഖത്തെ നമ്മുക്ക് അളക്കാനാവില്ല. കറകളഞ്ഞ സ്നേഹത്തിന്‍റെ ഭാവമായ മാറുന്ന ചുംബനം ആഗ്രഹിക്കാത്ത പ്രണയിതാക്കളുമില്ല.

ശാരീരിക സുഖത്തിനപ്പുറം മനസിനെ സ്വാധീനിക്കാന്‍ ചുംബനത്തിനാവും. മനസും ശരീരവും ഒന്നായി മാറുന്ന, പ്രണയത്തിന്‍റെ അനിര്‍വചനീയമായ തലങ്ങളിലേക്ക് നയിക്കാന്‍ ചുംബനത്തിനാവും. മാനസികമായി വളരെ ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന ചുംബനം നമ്മുക്ക് ആത്മവിശ്വാസവും സന്തോഷവും നല്‍കും. ആത്മാര്‍ത്ഥമായ ചുംബനങ്ങള്‍ ശരീരങ്ങള്‍ തമ്മില്‍ തൊട്ടറിയുന്നതിനുപരിയായി മനസുകള്‍ തമ്മില്‍ വേര്‍പിരിക്കനാവാത്ത ബന്ധമാണ് വളര്‍ത്തിയെടുക്കുക.

വസന്തകാലത്തിന്‍റെ വര്‍ണശബളിമയായി മാറുന്നു പ്രണയക്കുന്നവര്‍ക്ക് ചുംബനം. വ്യത്യസ്തമായ ചുംബനങ്ങളിലൂടെ കടന്നു പോകുന്നത് രസകരമായിരിക്കും. അറിയൂ ഈ ചുംബനങ്ങളെ...

ഫ്രെഞ്ച് ചുംബനം - ചുംബനങ്ങളിലെ രാജനാണ് ഫ്രെഞ്ച് കിസ് എന്നു വേണമെങ്കില്‍ പറയാം. പ്രണയ വികാരം പ്രകടിപ്പിക്കുന്നതില്‍ ഏറ്റവും ശക്തിയേറിയ ചുംബനമാണിത്. പ്രണയിതാക്കളുടെ വായ് പൂര്‍ണമായും ഉള്‍പ്പെടുന്നതാണ് ഫ്രെഞ്ച് ചുംബനം. ഇരുവരുടേയും നാവുകളും ഈ ചുംബനത്തെ അറിയും. പ്രണയിതാക്കള്‍ തമ്മിലുള്ള മാനസിക അടുപ്പത്തിന്‍റെ പ്രതീകവുമായ ഈ ചുംബനം നല്‍കുന്ന സംതൃപ്തി ഏറെക്കാലം നീണ്ടു നില്‍ക്കുന്നതാണ്.

സമ്പൂര്‍ണ ചുംബനം - ചുണ്ടുകളില്‍ നിന്ന് തുടങ്ങി കവിളും മൂക്കും നെറ്റിയുമെല്ലാം സ്വന്തമാക്കി മാറ്റുന്ന ചുംബനം

മരംകൊത്തി ചുംബനം - വളരെ പെട്ടെന്നുള്ള ചുംബനമാണിത്, ചിലപ്പോള്‍ ഇണക്ക് വളരെ അസ്വസ്ഥയുണ്ടാക്കുന്നതാവും ഇത്.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :