Valentine's week, Rose Day: ഇന്ന് കമിതാക്കള്‍ റോസാപ്പൂക്കള്‍ നല്‍കുന്ന ദിനം

കമിതാക്കള്‍, ജീവിതപങ്കാളികള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ റോസ് ഡേയില്‍ പരസ്പരം റോസാപ്പൂക്കള്‍ കൈമാറുന്ന പതിവുണ്ട്

രേണുക വേണു| Last Modified ചൊവ്വ, 7 ഫെബ്രുവരി 2023 (15:00 IST)

Rose Day: ഫെബ്രുവരി 14 നാണ് വാലന്റൈന്‍സ് ഡേ അഥവാ കമിതാക്കളുടെ ദിനം. ഫെബ്രുവരി ഏഴ് മുതല്‍ ഫെബ്രുവരി 14 വരെ വാലന്റൈന്‍സ് വാരം ആചരിക്കുകയാണ്. ഓരോ ദിവസത്തിനും ഓരോ പ്രത്യേകതകളുണ്ട്. ഇന്ന് ഫെബ്രുവരി ഏഴ്, റോസ് ഡേ ആണ്. കമിതാക്കല്‍ തങ്ങളുടെ പ്രണയത്തിന്റെ സൂചനയായി പരസ്പരം റോസാപ്പൂക്കള്‍ നല്‍കുന്ന ദിവസമാണ് റോസ് ഡേ.

കമിതാക്കള്‍, ജീവിതപങ്കാളികള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ റോസ് ഡേയില്‍ പരസ്പരം റോസാപ്പൂക്കള്‍ കൈമാറുന്ന പതിവുണ്ട്. ചുവപ്പ് റോസാപ്പൂവ് പ്രണയം, മഞ്ഞ റോസാപ്പൂവ് സൗഹൃദം, പിങ്ക് ആരാധന, ദളങ്ങളില്‍ ചുവപ്പ് കുത്തുള്ള മഞ്ഞ റോസാപ്പൂവ് സൗഹൃദം പ്രണയമാകുന്ന വികാരം എന്നിങ്ങനെ പല വികാരങ്ങളേയാണ് സൂചിപ്പിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :