പ്രണയം ജീവിതത്തില്‍

IFMIFM
നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടാവേണ്ട ഒന്നായി പങ്കാളിയെ അംഗീകരിക്കുന്നതാണ് സ്നേഹം. സാഹചര്യങ്ങള്‍ വ്യത്യസ്തമായാലും.

അപ്രിയ സത്യങ്ങളോടും വാര്‍ത്തയോടും ദേഷ്യത്തില്‍ പ്രതികരിക്കുന്നത് നിങ്ങളുടെ പങ്കാളിയെ കള്ളം പറയാന്‍ പ്രേരിപ്പിക്കും. വാദഗതികള്‍ യുക്തിപൂര്‍വ്വമാകണം. സത്യസന്ധത പങ്കാളിയെ വേദനിപ്പിക്കുന്ന ഒരു ആയുധമാക്കാന്‍ പാടില്ല. ഇതു പരസ്പരം വിശ്വാസം വര്‍ദ്ധിപ്പിക്കും.

ഓരോ ദിവസത്തെയും ചിന്തകള്‍ ഒരു ഡയറിയില്‍ എഴുതി വയ്ക്കുക. ഇത് പ്രശ്നങ്ങള്‍ പരിഹരിക്കാനും ആശയവിനിമയം മെച്ചപ്പെടുത്താനും ഉപകരിക്കും. നല്ല കാര്യങ്ങള്‍ക്ക് അഭിനന്ദിക്കാന്‍ മടിക്കരുത്. ഒരു കാര്യവും “എനിക്കു കിട്ടേണ്ടതാണ്” എന്നു കരുതാതിരിക്കുക. ഇത് ബന്ധം ഊഷ്മളമാക്കും.

WEBDUNIA|
പ്രണയം കെടാതെ സൂക്ഷിക്കുക. ഇടയ്ക്കിടെ അപ്രതീക്ഷിതമായി സമ്മാനങ്ങളോ സന്തോഷം നല്‍കുന്ന കാര്യങ്ങളോ നല്‍കുന്നത് പങ്കാളിയെ സന്തോഷിപ്പിക്കും. സ്നേഹം ഏറ്റവും പ്രധാനമാണ്. ഒരു സ്പര്‍ശനത്തിലൂടെ പങ്കാളിക്ക് ഊഷ്മളമായ സ്നേഹം പകര്‍ന്നു നല്‍കാന്‍ കഴിയും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :